അവതാരകയായും നടിയായും ആരാധകരുടെ മനംകവർന്ന താരമാണ് അശ്വതി ശ്രീകാന്ത്. സ്ക്രീനുകളിൽ വ്യത്യസ്തമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്ന താരം സോഷ്യൽ മീഡിയയിലും സജീവമാണ്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരത്തിനുണ്ട്.

അഭിനയത്തിനും അവതരണത്തിനും ആരാധകർ ഏറെയാണ് താരത്തിന്. തൻറെ എല്ലാ പുതിയ ചിത്രങ്ങളും പുതിയ വിശേഷങ്ങളും താരം ആരാധകർക്ക് മുമ്പിൽ പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരത്തിൻ്റെ പുതിയ ഫോട്ടോയും, ക്യാപ്ഷനും ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.


വെള്ള ചുരിദാർ ധരിച്ച് വെള്ള സ്കൂട്ടറിനു മുകളിൽ ഇരിക്കുന്ന ഫോട്ടോ ആണ് താരം ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്ക് മുമ്പിൽ പങ്കുവെച്ചത്. എന്നാൽ ആരാധകർക്ക് ഫോട്ടോയെക്കാൾ ഇഷ്ടമായത് താരം കൊടുത്ത അടിക്കുറിപ്പ് ആയിരുന്നു.
“ആ നിൽപ്പ് കണ്ടാ പറയുമോ സൈക്കിൾ ബാലൻസ് പോലുമില്ലാത്ത ടീമാണെന്ന്”ഇതായിരുന്നു താരം ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്.


തൊടുപുഴയിലെ വെങ്ങല്ലൂർ കോലാനി ബൈപാസിലെ എൻ മോട്ടോറിൻ്റെ ടി എൻ ആർ ആർ ഇലക്ട്രിക് ഷോറൂം ഉദ്ഘാടനത്തിന് പോയപ്പോഴാണ് താരം ഈ ചിത്രം എടുത്തത്.നിമിഷനേരം കൊണ്ടാണ് ഈ പോസ്റ്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. എൻറെ റോൾ മോഡലിൽ ഒരാളാണ് അശ്വതി എന്നും, വേഗം പഠിക്കണമെന്നും, ഒരമ്മപെറ്റ അളിയൻമാരെ പോലെ ഉണ്ട് എന്ന തരത്തിലുള്ള ആരാധകരുടെ കമൻ്റും പിന്നാലെയെത്തി.


സാമൂഹ്യ വിഷയങ്ങളിൽ തൻറെതായ നിലപാട് വെട്ടിത്തുറന്ന് പറയാറുള്ള താരമാണ് അശ്വതി. അതുകൊണ്ടുതന്നെ താരത്തിന് ആരാധകർ ഏറെയാണ്.

Leave a Reply
You May Also Like

പഴുവൂര്‍ റാണി നന്ദിനിയുടെ കഥാപാത്രത്തിലേക്ക് ഐശ്വര്യ അല്ല മറ്റൊരു നടിയായിരുന്നു തന്റെ മനസിലെന്ന് മണിരത്നം

തമിഴിലെ വിഖ്യാത നോവലിനെ ആസ്പദമാക്കി മണിരത്നം സംവിധാനം ചെയുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. 500 കോടി…

സുഹൃത്തിനെ തല്ലാൻ രജനിക്ക് ഭയമായിരുന്നു, അതുകൊണ്ടു ജയിലറിൽ വില്ലൻ വേഷം ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്തിയ താരം അദ്ദേഹമാണ്

രജനികാന്തിന്റെ 169-ാം ചിത്രമാണ് ജയിലർ. കൊലമാവ് കോകില, ഡോക്ടർ, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത…

ഓവർ ഹൈപ്പ് കൊടുത്തു മോൺസ്റ്ററിനെ നശിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ വൈശാഖ്

മോഹൻലാൽ വൈശാഖ് ടീം പുലിമുരുകന് ശേഷം ഒന്നിക്കുന്ന ചിത്രമാണ് മോൺസ്റ്റർ. ചിത്രം ഈ വെള്ളിയാഴ്ചയാണ് തിയേറ്ററുകളിൽ…

ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ മറഡോണ ഒരു വാചകം പറയുമായിരുന്നു, ഒരേയൊരു വരി!- ”നീ എന്നോട് ക്ഷമിക്കണം ലിയോ…!”

 Sandeep Das ഇന്ത്യയുടെ മഹാകവിയായ രവീന്ദ്രനാഥ് ടഗോറിൻ്റെ ജീവിതത്തിൽ നടന്നിട്ടുള്ള ഒരു സംഭവത്തെപ്പറ്റി വായിച്ചറിഞ്ഞിട്ടുണ്ട്. കുട്ടിയായിരുന്ന…