ടെലിവിഷൻ മേഖലയിലൂടെ മലയാളി ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് ആതിര മാധവ്. മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ താരങ്ങളിലൊരാളാണ് ആതിര.
കുടുംബ വിളക്ക് എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ ഡോക്ടർ അനന്യ എന്ന കഥാപാത്രമാണ് താരം അവതരിപ്പിച്ചത്. അഭിനയത്തിനു പുറമേ മികച്ച ഒരു അവതാരിക കൂടിയാണ് താരം. നിരവധി ടെലിവിഷൻ പരിപാടികളിൽ താരം അവതാരകയായി എത്തിയിട്ടുണ്ട്.

ആരാധകർ ഏറെ ആഘോഷത്തോടെ ഏറ്റെടുത്ത വിവാഹമായിരുന്നു ആതിരയുടെത്. രണ്ടു വർഷം മുൻപായിരുന്നു താരത്തിൻെറ വിവാഹം. പിന്നീട് കുറച്ചുകാലത്തിനുശേഷം താരം ഗർഭിണിയാണെന്ന വാർത്ത വലിയ രീതിയിൽ പ്രചരിച്ചു.

പിന്നീട് കുടുംബ വിളക്കിൽ നിന്നും താരം താൽക്കാലികമായി വിട്ടുനിന്നു. ഇപ്പോഴിതാ കഴിഞ്ഞ ഏപ്രിൽ നാലാം തീയതി താരം ഒരു അമ്മയായിരിക്കുകയാണ്. ഒരു ആൺകുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ് ആതിര.

തൻറെ പുതിയ വിശേഷം ഇൻസ്റ്റഗ്രാമിലൂടെ ആണ് താരം ആരാധകരെ അറിയിച്ചത്. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉള്ള താരമിപ്പോൾ തൻറെ കുഞ്ഞുവാവയുടെ മുഖം ആദ്യമായി ആരാധകർക്ക് മുൻപിൽ വെളിപ്പെടുത്തിയിരിക്കുകയാണ്.

നിമിഷങ്ങൾക്കകം തന്നെ താരത്തിൻെറ യൂട്യൂബ് വീഡിയോയും ഇൻസ്റ്റാഗ്രാം പോസ്റ്റും ആരാധകർ ഏറ്റെടുത്തു. കുഞ്ഞിന് ഇതുവരെ പേരിട്ടിട്ടില്ല എന്നാണ് പുറത്തു വരുന്ന വിവരം. അതുകൊണ്ടുതന്നെ നിരവധി ആരാധകരാണ് പേര് നിർദേശിച്ചുകൊണ്ട് എത്തുന്നത്.