ഇന്നലെയായിരുന്നു മലയാളികളുടെ നടന വിസ്മയം മോഹൻലാൽ അറുപത്തിരണ്ടാം പിറന്നാൾ ആഘോഷിച്ചത്. താരത്തിന് ആശംസകളുമായി സിനിമാലോകവും ആരാധകരും എത്തി. ഇപ്പോഴിതാ മോഹൻലാലിൻറെ പിറന്നാളായിട്ട് ആശംസകൾ നേർന്ന പോസ്റ്റ് ഇടുന്നില്ലെ എന്ന ആരാധകൻ്റെ ചോദ്യത്തിന് ബാബു ആൻറണി നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

“ലാലേട്ടൻറെ പിറന്നാളാണ്, ഒന്ന് പോസ്റ്റ് ഇടത്തിലെ”ഇതായിരുന്നു ആരാധകൻ്റെ കമൻറ്. ഇതിനു മറുപടിയായി ബാബു ആൻറണി നൽകിയത് “എൻറെ പിറന്നാളിന് ആരും ഇട്ടു കണ്ടിട്ടില്ല”ഇതായിരുന്നു. നിമിഷനേരം കൊണ്ടാണ് ബാബു ആൻറണിയുടെ കമൻറ് വൈറലായത്.

ഇതാണ് നിലപാടെന്നും ആരെയും താങ്ങി നടക്കേണ്ട ആവശ്യമില്ലെന്നുമാണ് ആരാധകർ ഇതിനു സംബന്ധിച്ച് പ്രതികരിക്കുന്നത്.