ആക്ഷൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഒട്ടനവധി നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ബാബു ആൻറണി. മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബാബു ആൻറണി. ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
ആരാധകരെ അന്നും ഇന്നും മര്യാദപ്പൂർവ്വം സ്നേഹിക്കുന്ന ഒരാളാണ് ബാബു ആൻറണി. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വാർത്തയാണ് പുറത്തുവരുന്നത്. 26 വർഷമായി ഒരു ആരാധകൻ കൊണ്ടുനടക്കുന്ന ആഗ്രഹം സഫലമാക്കി കൊടുക്കാൻ ഒരുങ്ങുകയാണ് ബാബു ആൻറണി. ആരാധകൻ്റെ പതിനൊന്നു വയസ്സു മുതൽ ഉള്ള ആഗ്രഹം ആണ് ഇത്.

ഇപ്പോൾ 37 വയസ്സായി. ബാബു ആൻറണിയുടെ കട്ട ആരാധകനാണ് അയാൾ. ആളുടെ ആഗ്രഹം ആണ് ഇപ്പോൾ സഫലമാക്കാൻ ബാബു ആൻ്റണി തീരുമാനിച്ചിരിക്കുന്നത്. ബാബു ആൻറണിയുടെ ഒരു ഓട്ടോഗ്രാഫിന് വേണ്ടിയാണ് ആരാധകൻ കാത്തിരിക്കുന്നത്. ആരാധകൻ ബാബു ആൻറണിക്ക് മെസേജ് അയക്കുകയും ആ മെസ്സേജ് അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽപെടുകയും ചെയ്തു.

ഉടനെ തന്നെ ആരാധകനെ കാണുവാൻ ബാബു ആൻറണി തീരുമാനിക്കുകയായിരുന്നു. ഇത്തരം സ്നേഹങ്ങൾ ലഭിക്കുന്നത് ഒരു അനുഗ്രഹമാണ് എന്നാണ് താരം പറയുന്നത്. എന്തുതന്നെയായാലും ആരാധകൻറെ ആഗ്രഹം എത്രയും പെട്ടെന്ന് സഫലമാക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുകയാണ് ബാബു ആൻറണിയുടെ ആരാധകർ.