മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ബൈജു. മലയാളസിനിമയിൽ കഴിഞ്ഞ 40 വർഷമായി സജീവമാണ് താരം. ഇപ്പോളിതാ സിനിമ തിരഞ്ഞെടുക്കുന്നതിൻ്റെ മാനദണ്ഡം വെളിപ്പെടുത്തിയിരിക്കുകയാണ് ബൈജു.താൻ സിനിമ തിരഞ്ഞെടുക്കുന്നത് തൻറെ കഥാപാത്രത്തിന് പ്രാധാന്യം നോക്കിയാണ് എന്നും,സിനിമയിൽ തനിക്ക് എന്തെങ്കിലും ചെയ്യാൻ ഉണ്ടോ എന്നൊക്കെ നോക്കിയാണ് സിനിമ തെരഞ്ഞെടുക്കുന്നത് എന്നും താരം വ്യക്തമാക്കി.
ഒരുപാട് വളച്ചു കെട്ടുകളും കള്ളത്തരവും ഇല്ലാതെ കുറച്ചുകൂടി പച്ചയായി സിനിമയിലൂടെ കാര്യങ്ങൾ പറയുകയാണ് ഇപ്പോഴത്തെ യൂത്തിൻ്റെ ട്രെൻഡ് എന്നും താരം പറഞ്ഞു. നിരവധി സിനിമകൾ താൻ വേണ്ട എന്ന് വെച്ചിട്ടുണ്ടെന്നും ബൈജു പറഞ്ഞു.

“ആദ്യം കഥ ഒന്ന് ചുരുക്കത്തില്‍ കേള്‍ക്കും. പിന്നീട് ഞാന്‍ ചെയ്യേണ്ട സീനുകള്‍ മാത്രം ഞാന്‍ വായിച്ചു നോക്കും. എന്നിട്ട് എനിക്ക് ഇഷ്ടപ്പെട്ടാലേ ഞാന്‍ സിനിമ ചെയ്യൂ.ദിലീഷ് പോത്തന്റെ സിനിമയില്‍ ഞാന്‍ അഭിനയിക്കേണ്ടതായിരുന്നു.

ശമ്പളത്തിലെ ചില പൊരുത്തക്കേടുകള്‍ കാരണം ഞാന്‍ ആ സിനിമ ചെയ്തില്ല. വിനീത് ശ്രീനിവാസന്റെ ഒരു സിനിമയും ഞാന്‍ ഇപ്പോള്‍ വേണ്ടെന്ന് വച്ചു.”- ബൈജു പറഞ്ഞു.