ഗുരുവായൂർ ക്ഷേത്ര കുളത്തിൽ ഭക്തൻ മുങ്ങിമരിച്ചു. കുളിക്കാനിറങ്ങിയ ഭക്തനാണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. ഇതോടെ ക്ഷേത്രത്തിൽ ശുദ്ധ ക്രിയ നടത്തി. ഇന്ന് ക്ഷേത്രദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

ശുദ്ധ ക്രിയകൾ നടക്കുന്നതിനാലാണ് ക്ഷേത്രദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇന്ന് 11 മണി വരെ നാലമ്പലത്തിന് അകത്തേക്ക് പ്രവേശനം ഒഴിവാക്കി. കോവിദ് മഹാമാരിയെ തുടർന്ന് ഏറെ നാളുകൾ അടച്ചിട്ട ക്ഷേത്രം കഴിഞ്ഞ വർഷം ജൂലൈ 17നാണ് ഭക്തർക്ക് വേണ്ടി തുറന്നു കൊടുത്തത്. ഇപ്പോഴും കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ഭക്തരുടെ പ്രവേശനം അനുവദിക്കുന്നത്.