അത് എന്നെ നന്നായി ബാധിച്ചു. അങ്ങനെയാണ് സിനിമ വിടാൻ തീരുമാനിക്കുന്നത്. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശ്രീനാഥ് ഭാസി.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
32 SHARES
381 VIEWS

കേരളത്തിലെ യുവാക്കളുടെയും യുവതികളുടെയും ഹരമാണ് ശ്രീനാഥ് ഭാസി. അഭിനയിക്കുന്ന എല്ലാ സിനിമകളിലും തൻറെതായ് വ്യക്തിമുദ്ര പതിപ്പിക്കാൻ പ്രത്യേക കഴിവുള്ള താരമാണ് ഭാസി.

ഇപ്പോഴിതാ അമൽനീരദ് മമ്മൂട്ടി കോമ്പോയിലെ ഭീഷ്മപർവ്വം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ ഇടയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് പ്രിയ താരം. ചിത്രം എല്ലാ കളക്ഷൻ റെക്കോർഡുകളും തിരിത്തി കുറിച്ചുകൊണ്ട് മുന്നേറുകയാണ്. ഇപ്പോഴിതാ ആരാധകരെ ഞെട്ടിക്കുന്നു വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ് താരം.

താൻ ഒരു കഥാപാത്രത്തിനും വേണ്ടി പ്രത്യേക തയ്യാറെടുപ്പുകൾ നടത്താറില്ല എന്നാണ് താരം പറഞ്ഞത്. വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാനാണ് തനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം എന്നും താരം പറഞ്ഞു. ജേക്കബിൻ്റെ സ്വർഗ്ഗരാജ്യം ആണ് തനിക്ക് സിനിമയിലേക്ക് തിരിച്ചു വരവ് തന്നത് എന്നും താരം പറഞ്ഞു. ആ സിനിമ കാരണമാണ് താൻ സിനിമയിൽ തന്നെ തുടരാമെന്ന് തീരുമാനിച്ചതെന്നും താരം പറഞ്ഞു.


“സിനിമയിൽ നിന്നും മാറിയാലോ എന്ന് ഇടയ്ക്ക് ആലോചിച്ചിരുന്നു. വിദേശത്ത് പോയി എന്തെങ്കിലും ജോലി ചെയ്യാം എന്നാണ് കരുതിയത്. ആ സമയത്താണ് ജേക്കബിൻ്റെ സ്വർഗ്ഗരാജ്യം ചെയ്യുന്നത്. വിനീത് ശ്രീനിവാസൻ ആണ് എനിക്ക് ശക്തമായ പിന്തുണ തന്നത്. സിനിമ കിട്ടാതെ കുറേക്കാലം വീട്ടിൽ ഇരിക്കേണ്ടി വന്നിട്ടുണ്ട്. ഇടയ്ക്ക് ചില നോ പറഞ്ഞത് കാരണം ആയിരുന്നു അത്. അങ്ങനെയിരിക്കെയാണ് ജേക്കബിൻ്റെ സ്വർഗ്ഗരാജ്യം കിട്ടുന്നത്. നല്ലൊരു കഥാപാത്രമായിരുന്നു അത്. നല്ലൊരു മാറ്റവും ആയിരുന്നു. ഈ സിനിമയാണ് എന്നെ സിനിമയിൽ തുടരാൻ പ്രേരിപ്പിച്ചത്.”-ശ്രീനാഥ് ഭാസി പറഞ്ഞു.

LATEST

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.

“അച്ഛൻ പറഞ്ഞിട്ട് കേൾക്കാതെ പന്ത്രണ്ട് വർഷം മുമ്പ് ഞാനൊരു തെറ്റ് ചെയ്തു, പിന്നെ ദൈവം എന്നെ തിരുത്തി”

തെന്നിന്ത്യൻ ചലച്ചിത്ര നടനായ ബാല ചെന്നൈയിലാണ് ജനിച്ചത്. പ്രശസ്ത സംവിധായകൻ ജയകുമാറിന്റെ മകനാണ്