ബിഗ് ബോസ് നാലാം സീസൺ മനോഹരമായിത്തന്നെ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും പോലെ തന്നെ ഇത്തവണയും പ്രണയങ്ങൾ മുളച്ചു കഴിഞ്ഞു. കഴിഞ്ഞദിവസം ആയിരുന്നു ആ പ്രണയങ്ങളിൽ ഒരു പ്രൊപ്പോസൽ സീൻ അരങ്ങേറിയത്.

തൻറെ ഉള്ളിലെ ഇഷ്ടം ദിൽഷയോട് ബ്ലസി ആണ് തുറന്നുപറഞ്ഞത്. എന്നാൽ ദിൽഷ അതിനുള്ള മറുപടി ബ്ലെസിക്ക് കൊടുക്കുകയും ചെയ്തു. ഒരു സുഹൃത്തായി കാണാനാണ് താൽപര്യമെന്നും. ഞാൻ നിൻറെ ചേച്ചി ആണെന്നും ആണ് ദിൽഷ കൊടുത്ത മറുപടി. ആദ്യം ബ്ലെസ്സി ദിൽഷയോട് ക്രഷ് ഉണ്ടെന്ന കാര്യം തുറന്നു പറഞ്ഞിരുന്നു.

എന്നാൽ എന്നാൽ ദിൽഷാ കാര്യമാക്കിയിരുന്നില്ല. ഇന്നലെയാണ് ബ്ലെസ്സി ദിൽഷയോട് ഇഷ്ടം തുറന്നു പറഞ്ഞത്. നിനക്ക് 24 വയസ്സ് അല്ലേ ആയിട്ടുള്ളു എന്ന് ദിൽഷ ബ്ലസിയോട് ചോദിച്ചപ്പോൾ മെച്യൂരിറ്റി എല്ലാം മനസ്സിൽ അല്ലേ എന്നായിരുന്നു ബ്ലെസി നൽകിയ മറുപടി. എന്നാൽ താൻ കെട്ടുന്ന ചെക്കന് തന്നെക്കാൾ പ്രായം ഉണ്ടാകണമെന്ന നിർബന്ധം തനിക്കുണ്ടെന്ന് ദിൽഷാ വ്യക്തമാക്കി.

അതേസമയം തൻറെ പകുതി മെച്യൂരിറ്റി പോലും നിനക്ക് ഉണ്ടെന്ന് തോന്നുന്നില്ല എന്ന് ബ്ലസി ദിൽഷയോട് പറഞ്ഞു. ആലോചിച്ച് തീരുമാനം എടുത്താൽ മതി എന്നും ബ്ലസി പറഞ്ഞു. പ്രൊപ്പോസൽ ബഹുമാനിക്കുന്നുണ്ട് എന്നും, നിനക്ക് എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ വിളിക്കാം എന്നും, നല്ലൊരു ഫ്രണ്ട് ആയി കൂടെയുണ്ടാകും എന്നും, നിന്നെക്കാൾ മൂന്നു വയസ്സ് കൂടുതലുള്ള എന്നെ ചേച്ചിയായി കാണണമെന്ന് പറയില്ലെന്നും ദിൽഷ പറഞ്ഞു.

Leave a Reply
You May Also Like

സ്വന്തം പ്രണയകഥയുമായി സംവിധായകൻ വിപിൻ പുത്തൂർ, ‘നിൻ പാതി ഞാൻ’ ശ്രദ്ധേയമായി

സ്വന്തം പ്രണയകഥയുമായി സംവിധായകൻ വിപിൻ പുത്തൂർ. നിൻ പാതി ഞാൻ ശ്രദ്ധേയമായി . പഴയ കാലത്ത്…

ഇൻഡസ്ട്രി ഹിറ്റുകളായ ‘നരസിംഹ’ത്തിനും ‘രാജമാണിക്യ’ത്തിനും ‘ലേല’ത്തിന്റെ ആഴവും പരപ്പും ഇല്ല

ജാത വേദൻ എൻ എഫ് വർഗീസ് : തന്നെ ആരാടോ പുല്ലേ ഇപ്പോ ഇങ്ങോട്ട് കെട്ടിയെടുത്തത്…

മരുമകനെ മദ്യപാനി യല്ലാതാക്കാൻ മരണത്തിനു കീഴടങ്ങുന്ന കുറുപ്പ് കത്തുകളിലൂടെ പങ്കുവച്ച രഹസ്യമെന്ത് ?

ആനന്ദം പരമാനന്ദം  Muhammed Sageer Pandarathil 2022 ഡിസംബർ അവസാന ആഴ്ചയിലാണ് സപ്ത തരംഗ ക്രിയേഷൻസ്…

‘അഫ്വ’; ഒരു റിയല്‍ ഇന്ത്യ സ്റ്റോറി

‘അഫ്വ’; ഒരു റിയല്‍ ഇന്ത്യ സ്റ്റോറി Rakesh Sanal അഫ്വ എന്ന ഹിന്ദി വാക്കിന് മലയാളത്തില്‍…