Entertainment
പിറന്നാൾ ആഘോഷിക്കാൻ ഒത്തുകൂടി മലയാളത്തിലെ രണ്ട് സൂപ്പർ നടിമാർ.
സൂപ്പർതാരങ്ങളുടെ വിശേഷം അറിയുവാൻ മലയാളികൾക്ക് എന്നും കൗതുകമാണ്
88 total views

സൂപ്പർതാരങ്ങളുടെ വിശേഷം അറിയുവാൻ മലയാളികൾക്ക് എന്നും കൗതുകമാണ്. അവരുടെ സിനിമ വിശേഷങ്ങളെക്കാളും മലയാളികൾക്ക് അറിയുവാൻ താല്പര്യം വ്യക്തിപരമായ വിശേഷങ്ങൾ ആയിരിക്കും.
അതുകൊണ്ടുതന്നെ അത്തരത്തിൽ അവരുടെ ഒരു വിശേഷം പുറത്തുവന്നാൽ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയ അത് ഏറ്റെടുക്കുന്നത്. നമ്മളുടെ വീട്ടിലെ ഒരു അംഗത്തെ പോലെ കാണുന്നതുകൊണ്ടാണ് മലയാളികൾക്ക് അവരുടെ വിശേഷം അറിയാൻ ഇത്ര കൗതുകം. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കുറച്ച് ബർത്ത് ഡേ സെലിബ്രേഷൻ ചിത്രങ്ങളാണ്.
ആ ചിത്രങ്ങൾ വൈറൽ ആകാൻ കാരണം അതിൽ മലയാളികൾ ഏറെ ആരാധിക്കുന്ന രണ്ട് സൂപ്പർ നടിമാർ ഉള്ളതാണ്. സിനിമ നടിമാർ മാത്രമല്ല ഇന്ത്യയിലെ പ്രമുഖ മാധ്യമ പ്രവർത്തകരിൽ ഒരാളും കൂടെയുണ്ട്. ഒരു സുഹൃത്തിൻ്റെ പിറന്നാൾ ആഘോഷിക്കുവാൻ വേണ്ടിയാണ് എല്ലാവരും കൂടി ഒത്തുകൂടിയിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ പാർവ്വതിയും റിമാ കല്ലിങ്കലും ആണ് ചിത്രത്തിലുള്ളത്.
പ്രമുഖ മാധ്യമ പ്രവർത്തകരിൽ ഒരാളായ ധന്യ രാജേന്ദ്രനും കൂട്ടത്തിലുണ്ട്. ഇവരുടെ സുഹൃത്തിൻറെ പിറന്നാൾ ആഘോഷിക്കാൻ ഒത്തുകൂടിയപ്പോൾ എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്
89 total views, 1 views today