സിനിമകളിലും സീരിയലുകളിലും അഭിനയിച്ച മലയാളികൾക്ക് സുപരിചിതയായ നടിയാണ് ധന്യ മേരി വർഗീസ്. എന്നും പ്രേക്ഷകർക്കു മുമ്പിൽ നിറഞ്ഞ ചിരിയുള്ള മുഖവുമായാണ് താരം എത്താറുള്ളത്. എന്നാൽ താരത്തിൻറെ ജീവിതത്തിൽ ഒരുപാട് വേദനിപ്പിക്കുന്ന സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്.
തീർത്തും അപ്രതീക്ഷിതമായ സംഭവങ്ങൾ ആയിരുന്നു ധന്യയുടെ ജീവിതത്തിൽ നടന്നത്. ഇപ്പോഴിതാ ബിഗ്ബോസിലൂടെ വീണ്ടും ആരാധകർക്ക് മുമ്പിൽ എത്തിയിരിക്കുകയാണ് താരം. തൻറെ ജീവിതത്തിൽ നടന്ന സംഭവങ്ങളെക്കുറിച്ച് ബിഗ് ബോസ് വീട്ടിൽ ആദ്യ എപ്പിസോഡ് ആയ ജീവിത കഥയിലൂടെ തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

താരത്തിൻറെ വാക്കുകളിലൂടെ..
“നല്ലതുപോലെ മുന്നോട്ടു പോകുന്നതിനിടെയാണ് ഒരു കമ്പനി തുടങ്ങിയത്. ഇവിടെ മാനേജിങ് ഡയറക്ടറായിരുന്നു ജോൺ. ഡാഡിയുടെ കമ്പനി രണ്ടാക്കി. അതിനുശേഷം ജോണും താനും കൂടി കമ്പനി തുടങ്ങി. പിന്നീട് ഗുണ്ടകളെ പോലെ ആയിരുന്നു കടക്കാർ വീട്ടിലെത്തിയത്. പിന്നീട് കമ്പനികൾ വീണ്ടും ഒന്നാക്കേണ്ടി വന്നു. എന്നാൽ കടങ്ങൾക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല.

അതിനിടയിൽ ഡാഡി ചെക്ക് കേസിൽ പെട്ടു. ഞാനും ജോണിൻ്റെ കേസിൻ്റെ ഭാഗമായി. കമ്പനി കാര്യങ്ങളിലൊന്നും ഞാൻ ഇടപെട്ടിരുന്നില്ല. എന്നാൽ ഞാനും ആ കേസിലെ പ്രതിയായി. പിന്നീട് കുറേ ദിവസം ജയിലിൽ കിടക്കേണ്ടി വന്നു. ബിഗ് ബോസിലെ ജയിൽ എനിക്കൊന്നുമല്ല. കേസ് എല്ലാം കഴിഞ്ഞ് ആദ്യം പോയത് മൂന്നുദിവസത്തെ ധ്യാനത്തിന് ആയിരുന്നു. പിന്നീടാണ് ഏഷ്യാനെറ്റിൽ സീതാകല്യാണം എന്ന സീരിയലിൽ അഭിനയിക്കാൻ അവസരം കിട്ടിയത്. ആ സീരിയലിലൂടെ എനിക്ക് ജീവിക്കാനുള്ള ഒരു ത്രാണി, കോൺഫിഡൻസ് ഒക്കെ ലഭിച്ചു.”- ധന്യ പറഞു.
