പ്രണയം തുടങ്ങിയത് ചീട്ടുകളിയിൽ നിന്ന്. തൻറെ പ്രണയം തുറന്നു പറഞ്ഞ് ധന്യ മേരി വർഗീസ്.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
29 SHARES
343 VIEWS

സിനിമകളിലും സീരിയലുകളിലും അഭിനയിച്ച മലയാളികൾക്ക് സുപരിചിതയായ നടിയാണ് ധന്യ മേരി വർഗീസ്. എന്നും പ്രേക്ഷകർക്കു മുമ്പിൽ നിറഞ്ഞ ചിരിയുള്ള മുഖവുമായാണ് താരം എത്താറുള്ളത്. എന്നാൽ താരത്തിൻറെ ജീവിതത്തിൽ ഒരുപാട് വേദനിപ്പിക്കുന്ന സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്.

തീർത്തും അപ്രതീക്ഷിതമായ സംഭവങ്ങൾ ആയിരുന്നു ധന്യയുടെ ജീവിതത്തിൽ നടന്നത്. ബിഗ്ബോസിലൂടെ വീണ്ടും ആരാധകർക്ക് മുമ്പിൽ എത്തിയിരിക്കുകയാണ് താരം. ഇപ്പോഴിതാ തൻറെ ഭർത്താവ് ജോണിനെ എങ്ങനെയാണ് പരിചയപ്പെട്ടതെന്നും പ്രണയത്തിലേക്ക് എത്തിയതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് താരം.


താരത്തിൻറെ വാക്കുകളിലൂടെ..
“ഏഷ്യാനെറ്റ് കോമഡി സ്റ്റാർസിൽ നൂറാം എപ്പിസോഡിൽ ഞാനടക്കമുള്ള ചില ആർട്ടിസ്റ്റുകളെ ക്ഷണിച്ചിരുന്നു. അന്നാണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത്. പുള്ളി എന്നെ നോട്ട് ചെയ്യുന്നുണ്ടായിരുന്നു. 45 ദിവസം ഉള്ള ഒരു യൂസ് ട്രിപ്പിനും ഞങ്ങളെ വിളിച്ചിരുന്നു. നിരവധി ആർട്ടിസ്റ്റുകൾ അന്ന് ഉണ്ടായിരുന്നു. ഡാൻസ് പഠിപ്പിക്കാൻ വരുന്നത് ഇദ്ദേഹം ആണെന്ന് അറിയാം. കുഴപ്പം ഇല്ലാത്ത ആളാണ് എന്നും അറിയാം.

ഏത് ഡാൻസ് ചെയ്യണം എന്നൊക്കെ ഞങ്ങൾ ചർച്ച ചെയ്തു. അതിനിടയിൽ ഞാനൊരു സ്വപ്നം കണ്ടു. ഇദ്ദേഹത്തെ പ്രണയിക്കുന്നത് ആയിരുന്നു അത്. പ്രണയിച്ചതിനുശേഷം കരയുന്നത് ആയിട്ടാണ് കണ്ടത്. യുഎസിൽ പോയശേഷം ഇയാളുമായി ഒരു കണക്ഷനും ഉണ്ടാകില്ല എന്ന് ഞാൻ തീരുമാനിച്ചു. ഇതിനിടയിൽ യുഎസിൽ വലിയ ചുഴലിക്കാറ്റ് ഒക്കെ ഉണ്ടായി.

ട്രിപ്പ് മുടങ്ങുകയും ചെയ്തു. ചീട്ടു കളിക്കുകയായിരുന്നു ആകെയുള്ള എൻ്റർടെയ്ൻമെൻ്റ്.മിക്കവാറും ഞാനും പുള്ളിയും ആയിരിക്കും ടീം. അങ്ങനെ ചീട്ടുകളിച്ചാണ് പ്രണയം തുടങ്ങിയത്.”- ധന്യ പറഞ്ഞു.
2011 ലാണ് ഇരുവരും വിവാഹിതരാകുന്നത്. പല സിനിമകളിലും സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല

Faisal K Abu തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ