നടനായും തിരക്കഥാകൃത്തായും സംവിധായകനായും മലയാളത്തിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ധ്യാൻ ശ്രീനിവാസൻ. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ മനസ്സ് കീഴടക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. എപ്പോഴും വാർത്തയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ധ്യാൻ ശ്രീനിവാസൻ.

ഓരോ അഭിമുഖത്തിലും താരം നടത്തുന്ന തുറന്നു പറച്ചിലാണ് താരത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. ഇപ്പോഴിതാ അത്തരത്തിൽ താരം സ്വന്തം സിനിമയെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.
താരത്തിൻ്റെ വാക്കുകൾ വായിക്കാം..


“പുള്ളി വഴക്ക് പറയുമ്പോൾ നമ്മളെ അടിച്ച് താഴ്ത്തി കളയും. എനിക്കിപ്പോഴും ഓർമ്മയുള്ള ഒരു
സംഭവമുണ്ട്. കോളേജിൽ പഠിക്കുന്ന സമയത്ത് എനിക്ക് ഏഴോ എട്ടോ കാമുകിമാരുണ്ടായിരുന്നു. ഞാൻ
ബൈക്കിൽ പെൺപിള്ളേരുമായി കറങ്ങുന്നതൊക്കെ ചെന്നൈയിൽ എവിടെ വെച്ചോ അച്ഛൻ കണ്ടിട്ടുണ്ട്.
ഒരു തവണ അച്ഛൻ എന്നെ പയങ്കരമായി വഴക്ക് പറഞ്ഞ് കൊണ്ടിരിക്കുകയാണ്. വിനിത് ചേട്ടന്റെ മുമ്പിൽ വെച്ചാണ് ചീത്ത പറയുന്നത്. ഭയങ്കരമായി ചീത്ത പറഞ്ഞ് കൊണ്ടിരിക്കുകയാണ്.

അച്ഛൻ ഇവന് കൃഷിയായിരുന്നു കൃഷി എന്ന് ചേട്ടനോട് പറഞ്ഞു.ഇത് കേട്ടപ്പോൾ ചേട്ടൻ എന്നെ നോക്കിയിട്ട് കൃഷിയിൽ നിനക്ക് താൽപര്യമുണ്ടോ എന്ന് എന്നോട് ചോദിച്ചു. ഞാൻ, അതെ എന്ന് കാണിക്കുകയും ചെയ്തു. അപ്പോൾ അച്ഛൻ എടാ കിഴ, ആ കൃഷിയല്ലടാ ഇവന് പെണ്ണുങ്ങളുടെ കൃഷിയാണ് എന്ന് ചേട്ടനോട് പറഞ്ഞു. എന്നാൽ, ഇപ്പോൾ ഞാൻ പെണ്ണുങ്ങളുടെ കൃഷി നിർത്തി, ശരിക്കുമുള്ള കൃഷിയിലോട്ട് അൽപ്പം താൽപര്യം വന്ന് തുടങ്ങിയിട്ടുണ്ട്.”-ധ്യാൻ പറഞ്ഞു.

Leave a Reply
You May Also Like

കലാപക്കാരിയുടെ വർക്ക്‌ ഔട്ട് ചിത്രങ്ങൾ…

ഹിന്ദി , തെലുങ്ക് , മലയാളം ഭാഷാ ചിത്രങ്ങൾക്ക് പുറമേ തമിഴ് സിനിമകളിലും പ്രധാനമായും പ്രത്യക്ഷപ്പെടുന്ന…

ഉടനെ OTT റിലീസ് ആവാൻ പോകുന്ന ജയ ജയ ജയ ജയ ഹേയും ഉറപ്പായും ഈ തേജോവധം നേരിടേണ്ടി വരും

????GladwinSharun “സോഷ്യൽ മീഡിയയിലേ തള്ള് കേട്ട് അങ്ങനെ പടം കണ്ടു.” കുറച്ചു കാലങ്ങളായി ഏതെങ്കിലും പടത്തിന്…

ഒരുവർഷത്തിനു ശേഷം സംഭവബഹുലമായ കോടമ്പാക്കത്തേക്ക് (എന്റെ ആൽബം- 23)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌…

“മൊത്തത്തി കൊഴപ്പാ” എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസായി 

“മൊത്തത്തി കൊഴപ്പാ” എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസായി  പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സോണി…