Entertainment
മോഹൻലാലിനെ നായകനാക്കി പുതിയ ചിത്രം തയ്യാറാക്കാൻ ഒരുങ്ങി ധ്യാൻ ശ്രീനിവാസൻ.
അഭിനേതാവായും സംവിധായകനായും മലയാളസിനിമയിൽ സ്ഥാനമുറപ്പിച്ച താരമാണ് ധ്യാൻ ശ്രീനിവാസൻ.
103 total views

അഭിനേതാവായും സംവിധായകനായും മലയാളസിനിമയിൽ സ്ഥാനമുറപ്പിച്ച താരമാണ് ധ്യാൻ ശ്രീനിവാസൻ. ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കിയ താരം സംവിധാനം ചെയ്ത ആദ്യ സിനിമകൊണ്ടും ആരാധകരെ ഞെട്ടിച്ചിരുന്നു.
ഇപ്പോഴിതാ മലയാളത്തിലെ സൂപ്പർ സ്റ്റാർ മോഹൻലാലിനെ നായകനാക്കി സിനിമ ചെയ്യാൻ ഒരുങ്ങുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. നിലവിൽ ബറോസിൻ്റെ തിരക്കിൽ ഉള്ള മോഹൻലാലിൻ്റെ തിരക്കുകൾ അവസാനിച്ചാൽ കഥ പറയാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
തൻറെ ഏറ്റവും വലിയ ആഗ്രഹം ആണ് ഇതെന്നും അദ്ദേഹത്തിന് യോജിച്ച ഒരു കഥ തയ്യാറാക്കിയിട്ടുണ്ട് എന്നും താരം പറഞ്ഞു. മോഹൻലാലിനെ നേരിട്ട് പോയി കണ്ടു കഥ പറയാൻ നിൽക്കുകയാണെന്നും തൻറെ പുതിയ ചിത്രമായ ഉടലിൻ്റെ പ്രമോഷനുമായി നടന്ന അഭിമുഖത്തിൽ ധ്യാൻ പറഞ്ഞു.
104 total views, 1 views today