കഴിഞ്ഞ ദിവസമായിരുന്നു ഒരു അഭിമുഖത്തിനിടെ നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ നടത്തിയ ചില പ്രസ്താവങ്ങൾ വിവാദമായത്. അത് നടനെതിരെ കടുത്ത വിമർശനങ്ങൾക്ക് ഉടലെടുത്തിരുന്നു. മീടൂ വിനെതിരെ പരിഹസിച്ചു സംസാരിച്ചു എന്ന് പറഞ്ഞാണ് പലരും നടനെതിരെ രംഗത്തെത്തിയത്. ഇപ്പോഴിതാ തനിക്കെതിരെ വന്ന വിമർശനങ്ങൾക്ക് എല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. താൻ മീടൂവിനെതിരെ പരിഹസിച്ചിട്ടില്ല എന്നാണ് താരം പറയുന്നത്.

“പണ്ട് ഞാൻ ചെയ്ത കാര്യങ്ങൾ മീടൂ വിൻറെ മറ്റൊരു തലത്തിൽ പെട്ട കാര്യങ്ങൾ ആയിരുന്നു. അല്ലാതെ ഇതുവരെ ആരെയും ഞാൻ ലൈംഗികമായി ചൂഷണം ചെയ്തിട്ടില്ല. എൻറെ 18-21 വയസ്സ് കാലഘട്ടത്തെക്കുറിച്ച് ആണ് അന്ന് ഞാൻ ആ അഭിമുഖത്തിൽ പറഞ്ഞത്. അന്ന് മീ ടൂ ഉണ്ടായിരുന്നെങ്കിൽ ഞാൻ പെട്ടു എന്ന് പറഞ്ഞത് ചിരിച്ചതാണ്. ചിരിച്ചു കൊണ്ട് പറഞ്ഞതാണ് പലർക്കും ഇഷ്ടപ്പെടാത്തത്. ഒരിക്കലും അതിജീവിച്ചവരെ അപമാനിക്കുന്ന തരത്തിലുള്ള ഒരു കൊലച്ചിരി ആയിരുന്നില്ല അത്. ഞാൻ അന്ന് ചെയ്തുപോയ ചെറിയ തെറ്റുകളും പോക്രിത്തരങ്ങളും ഓർത്താണ് ചിരിച്ചു പോയത്.

പലരും അതൊരു കൊലച്ചിരി ആയി കണ്ടു. അതിനെ അങ്ങനെ വ്യാഖ്യാനിക്കരുത്. മീടൂ വിനെ ഞാൻ സിലി ആയല്ല കാണുന്നത്. പണ്ട് ഞാൻ അടുത്ത സർക്കിളിൽ വച്ച് സെക്സ് ജോക്കുകൾ പറയുമായിരുന്നു. അല്ലാതെ ഒരു പൊതുവേദിയിൽ ഞാൻ പറഞ്ഞിട്ടില്ല. പക്ഷേ എന്നോട് ഞാൻ സെക്സ് ജോക്കുകൾ പറയുന്നത് തെറ്റാണെന്ന് എൻറെ ഒരു പെൺ സുഹൃത്ത് പറഞ്ഞു കാര്യം മനസ്സിലാക്കി തന്നിട്ടുണ്ട്. അപ്പോഴാണ് ഞാൻ ചെയ്തത് തെറ്റാണെന്ന് തിരിച്ചറിഞ്ഞത്. സിനിമ ഇൻഡസ്ട്രിയൽ പോലും പലരും സ്ത്രീകളുടെ ഇടയിൽ വച്ച് സെക്സ് ജോക്കുകൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.”-ധ്യാൻ പറഞ്ഞു.