ആരാധകർ കാത്തിരുന്ന ആ വാർത്ത ഇതാ.. മലയാളത്തിലേക്ക് തിരിച്ചു വരവ് അറിയിച്ചു മലയാളികളുടെ പ്രിയ നടി.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
27 SHARES
319 VIEWS

മലയാളസിനിമ ആസ്വാദകരിൽ ഒരാൾക്കുപോലും ദിവ്യ ഉണ്ണി എന്ന നടിയെ അറിയാത്തതായി ഉണ്ടാവുകയില്ല. ഒരു കാലത്ത് മലയാള സിനിമ അടക്കി ഭരിച്ചിരുന്ന നടിമാരിൽ മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു താരമാണ് ദിവ്യഉണ്ണി.

വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻ്റെ പുതിയ ചിത്രങ്ങളിലൂടെയും ഡാൻസ് വീഡിയോകളിലൂടെയും ആരാധകർക്കിടയിൽ എന്നും ചർച്ച ആകാറുണ്ട്. നൃത്തരംഗത്ത് സജീവമായ താരം നല്ല അവസരം ലഭിച്ചാൽ സിനിമയിലേക്ക് എത്തുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ അത്തരം ഒരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. പൗർണമി മുകേഷ് സംവിധാനം ചെയ്ത ഉർവി എന്ന ഫാഷൻ ഫിലിമിലൂടെ മലയാളികളുടെ ഇടയിലേക്ക് വീണ്ടും തിരികെ വരികയാണ് ദിവ്യഉണ്ണി. പ്രകൃതിയിലെ ഓരോ കാ
ണികളെയും ആസ്വദിക്കുന്ന സ്ത്രീ ആയാണ് ദിവ്യ ഇതിൽ അവതരിക്കുന്നത്.

സംഗീതത്തിനൊപ്പം തൻറെ നൃത്തച്ചുവടുകളും കാഴ്ച വെക്കുന്നുണ്ട്. രണ്ടു മിനിറ്റാണ് ഇതിൻറെ ദൈർഘ്യം. പ്രേക്ഷകർക്ക് വളരെ മികച്ച അനുഭവം തന്നെ ഇതിലൂടെ ദിവ്യഉണ്ണി നൽകുന്നുണ്ട്. തങ്ങളുടെ പ്രിയ നടി തിരിച്ചുവന്നത് ആഘോഷിക്കുകയാണ് ആരാധകർ. ദിവ്യ ഉണ്ണിയെ ഇനി സിനിമയിൽ കാണാൻ സാധിക്കും എന്നാണ് പലരും പ്രതീക്ഷിക്കുന്നത്.

ഒരുപാട് നാളുകൾക്കു ശേഷം ക്യാമറയ്ക്ക് മുന്നിലെത്തിയ ദിവ്യയുടെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആണ്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല

Faisal K Abu തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ