Entertainment
ആ സംഭവം നടക്കുന്നത് 5 വർഷം മുമ്പ് ഞാൻ സിനിമയിലേക്ക് വന്ന സമയത്തായിരുന്നു, എനിക്ക് അത് പറ്റില്ല. ദിലീപിനൊപ്പം അഭിനയിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകി ദുർഗ കൃഷ്ണ.
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ജനപ്രിയനായകൻ ദിലീപ്
181 total views, 1 views today

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ജനപ്രിയനായകൻ ദിലീപ്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി ഒരു മനുഷ്യനും ആഗ്രഹിക്കാത്ത ദുരാവസ്ഥയിലൂടെയാണ് താരം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒരു കേസിൻറെ കാരണം കരിയർ പോലും അവതാളത്തിലാണ് ഇപ്പോൾ.
അദ്ദേഹത്തിൻറെ ശക്തമായ തിരിച്ചുവരവിന് കാത്തിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിൽ ഉടൽ എന്ന ചിത്രം റിലീസ് ആയത്. ഇന്ദ്രൻസ് ധ്യാൻ ശ്രീനിവാസൻ ദുർഗ കൃഷ്ണ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ.
ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് അണിയറപ്രവർത്തകർ ഒരുക്കിയ പത്രസമ്മേളനത്തിൽ ദുർഗ കൃഷ്ണ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ജനപ്രിയനായകൻ ദിലീപിനൊപ്പം അഭിനയിക്കുമോ എന്ന ചോദ്യത്തിന് ദുർഗ കൃഷ്ണ നൽകിയ മറുപടിയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്.
നല്ല കഥയാണെങ്കിൽ വ്യക്തിപരമായ കാര്യങ്ങൾ കൊണ്ട് അത് ഒഴിവാക്കണോ എന്നാണ് ദുർഗ ചോദിക്കുന്നത്. തനിക്ക് അതിന് പറ്റില്ലെന്നും ദുർഗ വ്യക്തമാക്കി. ദിലീപിൻറെ കൂടെ സിനിമയിൽ അഭിനയിക്കുന്നതിൽ പ്രശ്നമില്ലെന്നും താരം പറഞ്ഞു.
182 total views, 2 views today