Entertainment
എനിക്ക് എന്തിനാണ് നീ ആ നോട്ടം തരുന്നത്. ചോദ്യവുമായി എസ്തർ അനിൽ.
ബാലതാരമായി വന്ന് പിന്നീട് മലയാളത്തിലെ മികച്ച യുവനടിമാരിൽ ഒരാളായി മാറിക്കൊണ്ടിരിക്കുകയാണ് എസ്തർ അനിൽ
89 total views

ബാലതാരമായി വന്ന് പിന്നീട് മലയാളത്തിലെ മികച്ച യുവനടിമാരിൽ ഒരാളായി മാറിക്കൊണ്ടിരിക്കുകയാണ് എസ്തർ അനിൽ. ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന സിനിമയിലൂടെയാണ് താരം ആരാധകരുടെ ജനപ്രീതി നേടിയെടുത്തത്.
മലയാളത്തിലെ സൂപ്പർസ്റ്റാർ മോഹൻലാലിൻറെ മകൾ ആയിട്ടായിരുന്നു താരത്തിൻ്റെ കഥാപാത്രം. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷനേരം കൊണ്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഇപ്പോഴിതാ അത്തരത്തിലുള്ള ഫോട്ടോഷൂട്ടും അടികുറിപ്പുമായി എത്തിയിരിക്കുകയാണ് താരം. ഷർട്ടും പാൻറും ഇന്നർ ടീഷർട്ടും ധരിച്ച് അതിസുന്ദരി ആയിട്ടാണ് താരം അവതരിച്ചിരിക്കുന്നത്. താരം ചിത്രത്തിന് നൽകിയ അടിക്കുറിപ്പും ശ്രദ്ധേയമാണ്. നീ എന്തിനാണ് എനിക്ക് ആ നോട്ടം തന്നത്, ഇതായിരുന്നു താരം നൽകിയ അടിക്കുറിപ്പിലെ ചോദ്യം.
അതിന് മറുപടിയും താരം തന്നെ നൽകിയിട്ടുണ്ട്. അതെ, ഞാനും എൻറെ നാടകീയതയും മാത്രം ഇതായിരുന്നു താരം നൽകിയ ഉത്തരം. എന്തുതന്നെയായാലും താരത്തിൻ്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
90 total views, 1 views today