ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറി പിന്നീട് മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് എസ്തർ അനിൽ. ദൃശ്യം എന്ന ജിത്തു ജോസഫ് സിനിമയിലൂടെയാണ് താരം വലിയ ജനപ്രീതി നേടിയത്.
സൂപ്പർസ്റ്റാർ മോഹൻലാലിൻ്റെ മകൾ ആയിട്ടായിരുന്നു താരം സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ എല്ലാ പുതിയ വിശേഷങ്ങളും ആരാധകർക്ക് മുൻപിൽ പങ്കുവയ്ക്കാറുണ്ട്. പുതിയ ഫോട്ടോഷൂട്ടുകൾ ആണ് താരം ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്നതിൽ മുന്നിൽ ഉണ്ടാവുക.

ഇപ്പോഴിതാ അതുപോലെ ഒരു ഫോട്ടോ ഷൂട്ട്മായി ആരാധകരുടെ മനം കീഴടക്കുവാൻ എത്തിയിരിക്കുകയാണ് എസ്തർ. വൈൻ നിറത്തിലുള്ള സാരിയിൽ ആണ് ഇത്തവണ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാണ്. മുൻപും ഹോട്ട് ഫോട്ടോഷൂട്ട്മായി വരാറുള്ള എസ്തർ ഒരുപാട് വിമർശനങ്ങൾക്ക് ഇരയാകാറുണ്ട്.

എന്നാൽ അതിനൊന്നും ചെവി കൊടുക്കാതെ താരം പിന്നെയും ഫോട്ടോഷൂട്ട് നടത്തി വിമർശകരുടെ വായടപ്പികാറാണ് പതിവ്.