Entertainment
മാമന്നൻ ലുക്ക് പുറത്ത്; വീണ്ടും വില്ലനാകാൻ ഒരുങ്ങി ഫഹദ് ഫാസിൽ.
പരിയേറും പെരുമാൾ, കർണ്ണൻ അണ്ണൻ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ വില്ലൻ വേഷത്തിൽ ഫഹദ് ഫാസിൽ
114 total views

പരിയേറും പെരുമാൾ, കർണ്ണൻ അണ്ണൻ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ വില്ലൻ വേഷത്തിൽ ഫഹദ് ഫാസിൽ. ഉദയനിധി സ്റ്റാലിൻ നായകനാകുന്ന മാമന്നൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് വീണ്ടും വില്ലനാകാൻ ഫഹദ് ഫാസിൽ ഒരുങ്ങുന്നത്.
ചിത്രത്തിൻറെ സെറ്റിൽ ഫഹദ് ഫാസിൽ ജോയിൻ ചെയ്തതിൻ്റെ ചിത്രങ്ങൾ പുറത്തു വന്നിരുന്നു. വടിവേലുവും സിനിമയിൽ ശക്തമായ കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൻ്റെ സംഗീതം നിർവഹിക്കുന്നത് എ ആർ റഹ്മാൻ ആണ്. ചായാഗ്രഹണം തേനി ഈശ്വരനാണ് നിർവഹിക്കുന്നത്.
വേലൈക്കാരൻ എന്ന സിനിമയിലൂടെ 2017 ലാണ് തമിഴ് സിനിമയിൽ ഫഹദ് ഫാസിൽ അരങ്ങേറ്റം കുറിച്ചത്. അല്ലു അർജുൻ നായകനായ തമിഴ് തെലുങ്ക് ഭാഷകളിൽ റിലീസായ പുഷ്പയിലും താരം പോലീസ് വേഷത്തിൽ എത്തി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
115 total views, 1 views today