മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളായ ഗായത്രി സുരേഷിൻറെ ഏറ്റവും പുതിയ ചിത്രമാണ് മാഹി. യുവതലമുറയുടെ ജീവിതം പറയുന്ന മാഹി എന്ന ചിത്രത്തിൽ ഗായത്രിയുടെ ജോഡിയായി എത്തുന്നത് അനീഷ് ജി മേനോൻ ആണ്. സുരേഷ് കുറ്റ്യാടി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.അദ്ദേഹം സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണിത്.


ഇപ്പോഴിതാ ചിത്രത്തിൻറെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിനിടെ ഗായത്രി സുരേഷ് പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
മദ്യപാനത്തിൻ്റെ പേര് നഷ്ടപ്പെടുന്ന ജീവിതവും, മദ്യപാനിയായ നായകനും മദ്യ വിരോധിയായ നായികയും തമ്മിലുള്ള പ്രണയവും ആണ് സിനിമയുടെ വിഷയം. അഭിമുഖത്തിനിടെ അവതാരകൻ ഗായത്രി മദ്യപിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് താരം നൽകിയ മറുപടി ഇപ്പോൾ വൈറൽ ആണ്.


“ഞാൻ വെള്ളമടിക്കാറുണ്ടായിരുന്നു, പിന്നീട് അത് മോശമായി ബാധിക്കാൻ തുടങ്ങിയപ്പോൾ നിർത്തി. സൗന്ദര്യത്തിനും ശരീരത്തിനും ആരോഗ്യത്തിനും എല്ലാം മദ്യപാനശീലം മോശമാണ് ആണ് എന്നു തോന്നിയപ്പോൾ നന്നാവാൻ വേണ്ടി നിർത്തി. മദ്യപിച്ച് ജീവിതത്തിൽ ഒരുപാട് അബദ്ധങ്ങൾ പറ്റിയിട്ടുണ്ട്.

എന്നാൽ അതിനെക്കുറിച്ച് ഒന്നും ഞാൻ പറയാൻ ആഗ്രഹിക്കുന്നില്ല. മദ്യപാനം എന്നാൽ തന്നെ ഒരു നെഗറ്റീവ് ആണ്. അതുകൊണ്ട് കാണിച്ചുകൂട്ടിയ അബദ്ധങ്ങളെ കുറിച്ച് പറഞ്ഞ് പ്രമോട്ട് ചെയ്യാൻ ഞാനാഗ്രഹിക്കുന്നില്ല.”- ഗായത്രി പറഞ്ഞു.

Leave a Reply
You May Also Like

വിക്‌ടറി വെങ്കിടേഷിന്റെ 75–ാം ചിത്രം “സൈന്ധവ്”; ‘മനസ്സ്’ ആയി ആര്യ എത്തുന്നു

വിക്‌ടറി വെങ്കിടേഷിന്റെ 75–ാം ചിത്രം “സൈന്ധവ്”; ‘മനസ്സ്’ ആയി ആര്യ എത്തുന്നു നിഹാരിക എന്റർടൈൻമെൻറ്സിന്റെ ബാനറിൽ…

കമൽഹാസന്റെ ‘തഗ് ലൈഫ്’-ൽ നിന്നും പിന്മാറി ദുൽഖർ സൽമാൻ, കാരണം ഇതാണ് (ഏറ്റവും പുതിയ സിനിമാ അപ്‌ഡേറ്റുകൾ)

വിശാഖ് നായര്‍ കേന്ദ്രകഥാപാത്രമാകുന്ന ദ്വിഭാഷാ ഫോക്സി ആക്ഷൻ സർവൈവൽ ത്രില്ലർ ചിത്രം ‘എക്സിറ്റ്”ന്‍റെ ട്രെയിലർ വിശാക്…

വരിസു ടിക്കറ്റ് ബുക്കിംഗ് അടുത്ത ആഴ്ച യുകെയിൽ, ആദ്യമായാണ് യുകെയിൽ ഒരു തമിഴ് സിനിമയുടെ ബുക്കിങ് ആരംഭിക്കുന്നത്

വരിസു ടിക്കറ്റ് ബുക്കിംഗ് അടുത്ത ആഴ്ച യുകെയിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നടൻ വിജയെ നായകനാക്കി സംവിധായകൻ…

മലയാളി എന്ന നിലയിൽ നമുക്കും അഭിമാനിക്കാം

കീരവാണി സംഗീതം ഒന്നാമൻ ഗിരീഷ് വർമ്മ ബാലുശ്ശേരി RRR എന്ന ബിഗ് ബഡ്ജറ്റ് തെലുഗു ചിത്രത്തിലെ…