Entertainment
അഭിനയത്തിൽ നിന്നും എന്തുകൊണ്ടാണ് ഇടവേള എടുത്തത് എന്ന് വ്യക്തമാക്കി ഗൗതമി നായർ
ഒരൊറ്റ സിനിമ കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് ഗൗതമി നായർ
132 total views

ഒരൊറ്റ സിനിമ കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് ഗൗതമി നായർ. ഫഹദ് ഫാസിലിൻ്റെ നായികയായി ഡയമണ്ട് നെക്ലേസ് എന്ന സിനിമയിൽ ആണ് താരം അവതരിച്ചത്. എന്നാൽ കുറച്ചുകാലമായി സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന താരം വീണ്ടും അഭിനയരംഗത്തേക്ക് തിരികെ എത്തിയിരിക്കുകയാണ്.
പ്രജേഷ് സെൻ സംവിധാനം ചെയ്ത ജയസൂര്യ കേന്ദ്രകഥാപാത്രമായ മേരി ആവാസ് സുനോ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്. ചിത്രത്തിൽ മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യരും കേന്ദ്രകഥാപാത്രമായി ഉണ്ട്. കഴിഞ്ഞ ആഴ്ച റിലീസ് ആയ ചിത്രത്തിന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ എന്തുകൊണ്ടാണ് സിനിമയിൽ നിന്നും ഇടവേള എടുത്തത് എന്നതിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ഗൗതമി നായർ.”എനിക്കാരും സിനിമ തരുന്നില്ലായിരുന്നു. അതാണ് സത്യാവസ്ഥ, ജാഡ ഇട്ടാൽ സിനിമ കിട്ടില്ല. സത്യം പറഞ്ഞാൽ സിനിമ കിട്ടാത്തത് കൊണ്ടാണ് ഇടവേള എടുത്തത്. ഞാൻ കാര്യമാണ് പറഞ്ഞത്.
എല്ലാവരും വിചാരിച്ചു ഞാൻ അഭിനയിക്കുന്നില്ലന്ന്. ആരും പടം തന്നില്ല. അപ്പൊ ഞാൻ വീട്ടിലിരുന്നു.സിനിമ ഇല്ലാത്തപ്പൊ വീട്ടിൽ വെറുതെ കുത്തിയിരിക്കാൻ പറ്റില്ലല്ലോ.അതുകൊണ്ട് പഠനവുമായി മുൻപോട്ട് പോകാമെന്ന് കരുതി അങ്ങനെ എംഎസ്സി ക്ലിനിക്കൽ സൈക്കോളജി പൂർത്തിയാക്കി.”- ഗൗതമി പറഞ്ഞു.
133 total views, 1 views today