Entertainment
കുടുംബത്തിലെ പുതിയ അംഗത്തെ പരിചയപ്പെടുത്തി ഹരീഷ് പേരടി. ആശംസകളുമായി മലയാളികൾ.
ടെലിവിഷൻ മേഖലയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഹരീഷ് പേരടി
114 total views, 1 views today

ടെലിവിഷൻ മേഖലയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഹരീഷ് പേരടി. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഹരീഷ്. രണ്ടു പതിറ്റാണ്ടായി മലയാള സിനിമയിൽ നിറസാന്നിധ്യമാണ് താരം. ചെറിയ വേഷങ്ങളിലൂടെ തുടങ്ങി പിന്നീട് അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ കൈകാര്യം ചെയ്യുന്ന നടനായി മാറിയ ആളാണ് ഹരീഷ്.
സമൂഹത്തിൽ നടക്കുന്ന അനീതികൾക്കെതിരെ ഒന്നും നോക്കാതെ പ്രതികരിക്കുന്ന പ്രമുഖരിൽ ഒരാളാണ് ഹരീഷ് പേരടി. പലരും പറയാൻ മടിക്കുന്ന വിഷയങ്ങളിൽ ഒരു മടിയുമില്ലാതെ തൻറെ അഭിപ്രായം രേഖപ്പെടുത്തുന്നതാണ് താരത്തിൻ്റെ ഏറ്റവും മികച്ച കഴിവ്. ഇപ്പോഴിതാ ഏറ്റവും പുതിയ വിശേഷം പങ്കുവെച്ചുകൊണ്ട് ആരാധകർക്ക് മുൻപിൽ എത്തിയിരിക്കുകയാണ് താരം.
കുടുംബത്തിലേക്ക് പുതിയ ഒരു അംഗത്തെ കൂടി കൂട്ടിയിരിക്കുകയാണ് ഹരീഷ് പേരടി. സംഗതി മറ്റൊന്നുമല്ല താരം ഒരു പുതിയ കാർ സ്വന്തമാക്കിയിരിക്കുകയാണ്. ടൊയോട്ട ഫോർച്യൂണർ ലെജൻഡ് പതിപ്പാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.
ഏകദേശം 47 ലക്ഷം രൂപയാണ് വണ്ടിയുടെ വില. സാമൂഹ്യമാധ്യമങ്ങളിലൂടെ അദ്ദേഹം തന്നെയാണ് വണ്ടിയുടെ താക്കോൽ വാങ്ങുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.
115 total views, 2 views today