Entertainment
കൊച്ചി രാജ്യാന്തര ചലച്ചിത്രമേളയിൽ അമീറ ഉൾപ്പെടെ 15 ചിത്രങ്ങൾ ഇന്ന് പ്രദർശിപ്പിക്കും.
കൊച്ചി രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിവസമായ ഇന്ന് അമീറ ഉൾപ്പെടെ 15 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ചിക്കാഗോ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച അഭിപ്രായം നേടിയ പലസ്തീൻ ജീവിതങ്ങളെ അടയാളപ്പെടുത്തുന്ന സിനിമയാണ് അമീറ.
107 total views

കൊച്ചി രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിവസമായ ഇന്ന് അമീറ ഉൾപ്പെടെ 15 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ചിക്കാഗോ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച അഭിപ്രായം നേടിയ പലസ്തീൻ ജീവിതങ്ങളെ അടയാളപ്പെടുത്തുന്ന സിനിമയാണ് അമീറ.ലോകസിനിമ വിഭാഗത്തിൽ ആണ് ചിത്രം പ്രദർശിപ്പിക്കുക.
ഉറുഗ്വൻ ചിത്രം ദി എംപ്ലോയർ ആൻഡ് ദി എംപ്ലോയി എന്ന സിനിമയും ഇന്ന് പ്രദർശിപ്പിക്കും.സ്വവർഗാനുരാഗികളായ രണ്ട് യുവാക്കൾ കുട്ടികളുടെ സംരക്ഷകർ ആകുന്ന സിനിമയാണിത്. ഇന്ത്യൻ ചിത്രം പെഡ്രോ, ഫ്രഞ്ച് ചിത്രം കാസബ്ലാങ്ക ബീറ്റ്സ്, സ്പാനിഷ് ചിത്രം പാരലൽ മദേഴ്സ്, ടർക്കിഷ് ചിത്രം കമ്മിറ്റ്മെൻറ് ഹസ്സൻ എന്നിവ ഉൾപ്പെടെ ആറ് ചിത്രങ്ങൾ ലോകസിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കും.
പട്ടാള ഉദ്യോഗസ്ഥൻ്റെ കഥപറയുന്ന റഷ്യൻ ചിത്രം ക്യാപ്റ്റൻ വോൾകോനോഗോവ്, രണ്ട് സഹോദരിമാർ തമ്മിലുള്ള സ്നേഹ ബന്ധത്തിൻറെ കഥ പറയുന്ന ദിന അമർ സംവിധാനം ചെയ്ത യു റിസ്സമ്പിൽ മി, ടർക്കിഷ് സംവിധായകൻ എമിർ കായിസിൻ്റെ അനട്ടോളിയൻ ലെപ്പേർഡ് എന്നിവയാണ് മത്സരവിഭാഗത്തിൽ പ്രദർശനത്തിനെത്തുന്ന ചിത്രങ്ങൾ.
മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളായ കെ പി എ സി ലളിത, മാടമ്പ് കുഞ്ഞുകുട്ടൻ എന്നിവരെ ഇന്ന് അനുസ്മരിക്കും. ജയരാജ് സംവിധാനം ചെയ്ത ശാന്തം തം ഹോമേജ് വിഭാഗത്തിൽ പ്രദർശിപ്പിക്കും. ഷൂ ബോക്സ്, അവനോവിലോന, ദി വാണ്ടെർലസ്റ്റ് ഓഫ് അപ്പു, പ്രാപ്പെട ഉൾപ്പെടെ ഏഴ് ഇന്ത്യൻ ചിത്രങ്ങളും ഇന്ന് പ്രദർശിപ്പിക്കും. നാളെയാണ് അഞ്ചുദിവസം നീണ്ടുനിൽക്കുന്ന പ്രാദേശിക ചലച്ചിത്രമേളയ്ക്ക് തിരശ്ശീല വീഴുന്നത്.
108 total views, 1 views today