മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഇന്ദ്രൻസ്. കഴിഞ്ഞ മാസമായിരുന്നു താരത്തിൻ്റെ അമ്മ മരണത്തിന് കീഴടങ്ങിയത്. ഇപ്പോഴിതാ അമ്മയുടെ മരണശേഷം അമ്മയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് താരം.
“ഞാൻ അഭിനയിച്ച സിനിമകൾ ഇടയ്ക്ക് മാത്രമേ അമ്മ കാണുകയുള്ളു.പത്രത്തിൽ സിനിമയെ കുറിച്ച് വാർത്ത വരുമ്പോൾ എന്റെ പേര് കാണുകയാണങ്കിൽ നിന്റെ പേര് രണ്ടു മൂന്നിടത്ത് കണ്ടന്നൊക്കെ അമ്മ വിളിച്ചു പറയുമായിരുന്നു.

ഞാൻ സിനിമയിൽ തല്ലുകൊള്ളുന്ന സീനൊക്കെ കാണുമ്പോൾ അമ്മയ്ക്ക് പെട്ടന്ന് വിഷമം വരും. ‘മാനത്തെ കൊട്ടരം’ എന്ന ചിത്രത്തിൽ എന്റെ തല മതിലിനോട് ചേർത്ത് വയ്ക്കുന്ന ഒരു സീനുണ്ടന്നും അത് കണ്ടപ്പോൾ നീ ഇതിനൊന്നും പോകണ്ടന്നാണ് അമ്മ പറഞ്ഞത്.

എന്നാൽ സിനിമയുടെ ഗുട്ടൻസ് ഒക്കെ പറഞ്ഞു കൊടുത്തുകഴിഞ്ഞപ്പോൾ അമ്മ സിനിമ ആസ്വദിക്കാനും കുടുതൽ മനസ്സിലാക്കാനും തുടങ്ങി.പീന്നിട് മക്കൾ ഒക്കെ സംശയം ചോദിക്കുമ്പോൾ അമ്മയാണ് പറഞ്ഞു കൊടുക്കുന്നത്.”- ഇന്ദ്രൻസ് പറഞ്ഞു.