നടൻ ഇന്ദ്രൻസിൻ്റെ അമ്മ അന്തരിച്ചു. ഗോമതി എന്നായിരുന്നു പേര്. 90 വയസ്സായിരുന്നു. ഇന്നു പുലർച്ചെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചായിരുന്നു അന്ത്യം.
ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് തിരുവനന്തപുരം ശാന്തികവാടത്തിൽ സംസ്കാരം നടക്കും. രണ്ടു ദിവസം മുൻപ് ഓർമ്മ പൂർണ്ണമായി നഷ്ടപ്പെടുകയായിരുന്നു.

കുറച്ചു കാലങ്ങളായി സുഖമില്ലാതെ കിടപ്പിലായിരുന്ന ഗോമതിയെ ബുധനാഴ്ച അസുഖം കൂടിയപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

താരത്തിൻറെ അച്ഛൻ കൊച്ചുവേലിൻ്റെയും ഗോമതിയുടെയും മൂന്നാമത്തെ മകനാണ് ഇന്ദ്രൻസ്. ഒമ്പത് മക്കളാണ് ഉള്ളത്. കൊച്ചുവേലു നേരത്തെ മരണപ്പെട്ടിരുന്നു.