മലയാളി താരമാണെങ്കിലും അധികം മലയാളസിനിമയിൽ ഒന്നും അഭിനയിച്ചിട്ടില്ലാത്ത തമിഴിലെ മുൻനിര താരങ്ങളിൽ ഒരാളാണ് ഈശ്വര മേനോൻ. 2012 ലായിരുന്നു താരത്തിൻെറ സിനിമയിലേക്കുള്ള രംഗപ്രവേശനം. തെലുങ്ക് തമിഴ് ചിത്രമായ ലൗ ഫെയിലിയർ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറിയത്.
എന്നാൽ താരം ഏറെ ജനപ്രീതി ആകർഷിച്ചത് ആപ്പിൾ പെണ്ണ് എന്ന സിനിമയിലൂടെയായിരുന്നു. തൻറെ തുടക്കം തെലുങ്കിൽ നിന്ന് ആയിരുന്നെങ്കിലും പിന്നീട് തെലുങ്ക് താരം അഭിനയിച്ചിരുന്നില്ല. ഇപ്പോഴിതാ തെലുങ്കു ലേക്കുള്ള ശക്തമായ തിരിച്ചുവരവിന് താരം ഒരുങ്ങുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

എന്നാൽ ഒരു സിനിമയിൽ അല്ല താരം തിരിച്ചു വരുന്നതെന്നും മൂന്നു സിനിമയിലൂടെയാണ് തിരിച്ചു വരുന്നത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുവി ക്രിയേഷൻസ് ഒരുക്കുന്ന സിനിമയിൽ ആണ് താരം അഭിനയിക്കുന്നത് എന്നാണ് സൂചന. ഈ പ്രൊഡക്ഷൻ കമ്പനിയാണ് പ്രഭാസ് കേന്ദ്രകഥാപാത്രമായി അഭിനയിച്ച സാഹോ രാധേശ്യാം എന്നീ സിനിമകൾ ഒരുക്കിയത്.

താരത്തിൻറെ മറ്റൊരു സിനിമ നിഖിൽ സിദ്ധാർത്ഥ സംവിധാനം ചെയ്യുന്ന എയ്റ്റീൻ പേജസ് ആണെന്നാണ് അറിയുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ ഔദ്യോഗികമായി പ്രഖ്യാപിച്ച സിനിമ ഒരു സ്പൈ ത്രില്ലർ ആയിട്ടാണ് ഒരുക്കുന്നത്. എന്നാൽ മൂന്നാമത്തെ സിനിമ ഏതാണെന്ന് പുറത്തുവന്നിട്ടില്ല. ചിത്രീകരണം തുടർന്നുകൊണ്ടിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് താരത്തിൻെറ ആരാധകർ.

എന്നാൽ എപ്പോഴാണ് മലയാളത്തിലേക്ക് അരങ്ങേറുന്നത് എന്ന് താരം വ്യക്തമാക്കുന്നില്ല. താരത്തിൻറെ മലയാള സിനിമ അരങ്ങേറ്റം കാത്തിരിക്കുകയാണ് മലയാളി ആരാധകർ.