Entertainment
ഗർഭിണി മൃതദേഹം ഒക്കെ കീറി മുറിക്കുന്നത് ശരിയാണോ എന്ന് ചോദിച്ചവരോട് അവൾ നൽകിയ മറുപടി എന്നെ അമ്പരപ്പിച്ചു. ഭാര്യയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് ജഗദീഷ്.
കഴിഞ്ഞമാസം ആയിരുന്നു നടൻ ജഗദീഷിൻ്റെ ഭാര്യയും പ്രശസ്ത ഫോറൻസിക് സർജനുമായ രമ അന്തരിച്ചത്.
101 total views

കഴിഞ്ഞമാസം ആയിരുന്നു നടൻ ജഗദീഷിൻ്റെ ഭാര്യയും പ്രശസ്ത ഫോറൻസിക് സർജനുമായ രമ അന്തരിച്ചത്. ഇപ്പോഴിതാ തൻറെ ഭാര്യയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് ജഗദീഷ്. വനിത ക്ക് നൽകിയ അഭിമുഖത്തിലാണ് രമയോടൊപ്പം ഉള്ള കുടുംബജീവിതത്തെ കുറിച്ച് ജഗദീഷ് പറഞ്ഞത്.രമ ഫോറൻസിക് സർജൻ ആകാൻ വേണ്ടി മാത്രം ജനിച്ചത് ആണോ എന്ന് താൻ അതിശയിപ്പിച്ചിട്ടുണ്ട് എന്ന് ജഗദീഷ് പറഞ്ഞു.
“മൃതദേഹം കണ്ട് ആരെങ്കിലും മൂക്കുപൊത്തുന്നത് കണ്ടാൽ രമ ദേഷ്യപ്പെടും. രമ രണ്ടാമതു ഗർഭിണിയായപ്പോൾ പലരും മുഖം ചുളിച്ചു. ഗർഭിണി മൃതദേഹമൊക്കെ കീറിമുറിക്കുന്നത് ശരിയാണോ?’ എന്ന് ചോദിച്ചവരോട് പ്രസവവേദന വന്നാലെന്താ, തൊട്ടടുത്തല്ലേ ലേബർ റൂം, പോയങ്ങു പ്രസവിക്കും എന്ന് രമ മറുപടി പറഞ്ഞു.
ഒരു ദിവസം വിഷമിച്ചിരിക്കുന്നതു കണ്ട് കാര്യം തിരക്കിയപ്പോൾ അന്നത്തെ പോസ്റ്റുമോർട്ടത്തെക്കുറിച്ചു പറഞ്ഞു. ഗർഭിണിയായ ഒരു സ്ത്രീയുടെ മൃതദേഹം അന്നു പോസ്റ്റുമോർട്ടം ചെയ്ത് ടേബിളിൽ കിടക്കുന്ന അമ്മയുടെ കീറിയ വയറിനുള്ളിൽ ജനിക്കും മുൻപേ മരിച്ചു പോയ കുഞ്ഞുജീവൻ. അതായിരുന്നു രമയുടെ മനോവേദനയ്ക്ക് പിന്നിൽ.”-ജഗദീഷ് പറഞ്ഞു.
102 total views, 1 views today