എല്ലാ താരങ്ങളുടെയും ബാല്യകാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാൽ നിമിഷനേരം കൊണ്ടാണ് അത് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. എന്നാൽ ചില താരങ്ങൾ മാത്രമേ ബാല്യകാല ചിത്രങ്ങൾ പ്രചരിപ്പിക്കാറുള്ളു.
മറ്റു ചില താരങ്ങൾ അങ്ങനെ അതൊന്നും പങ്കു വയ്ക്കാറില്ല. ഇപ്പോഴിതാ ഇന്ത്യൻ സിനിമ ആരാധകരുടെ പ്രിയപ്പെട്ട നടൻ അഭിഷേക് ബച്ചൻ പങ്കുവച്ച ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. എഴുപത്തിനാലാം പിറന്നാൾ ആഘോഷിക്കുകയാണ് അഭിഷേക് ബച്ചൻറെ അമ്മ ജയാ ബച്ചൻ.

തൻറെ അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് അഭിഷേക് പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. 1963-ലാണ് ജയബച്ചൻ സിനിമാരംഗത്തേക്ക് ചുവടുവെച്ചത്. പിന്നീട് ഒട്ടനവധി നിരവധി വർഷങ്ങൾ നായികയായി അഭിനയിച്ച താരം അമിതാഭ്ബച്ചനും ആയി വിവാഹം കഴിഞ്ഞു.

ശ്വേതാ ബച്ചനും അഭിഷേക് ബച്ചനും ആണ് അമിതാബച്ചൻ്റേയ്യും ജയ ബച്ഛൻ്റെയും രണ്ടുമക്കൾ. സിനിമയിൽ നിന്നും ഇടയ്ക്ക് ഇടവേള എടുത്ത താരം പിനീട് 1998ൽ ആണ് തിരിച്ചു വന്നത്. സിനിമയിൽ മാത്രമല്ല രാഷ്ട്രീയത്തിലും സജീവമാണ് താരം. രാജ്യസഭ എംപി ആയി താരം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ നിരവധി ആരാധകരാണ് തങ്ങളുടെ പ്രിയ നായികക്ക് ആശംസകളുമായി എത്തുന്നത്.