ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായിരുന്നു ജയറാം. മിമിക്രിയിലൂടെ സിനിമയിൽ അരങ്ങേറി ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങൾ ചെയ്ത് ആരാധകരെ സ്വന്തമാക്കിയ താരമാണ് ജയറാം.

അഭിനയത്തിന് പുറമെ ഒരു ചെണ്ട വിദ്വാൻ കൂടിയാണ് താരം. 1988ൽ പത്മരാജൻ സംവിധാനം ചെയ്ത അപരൻ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിൽ അരങ്ങേറിയത്.

ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്കു ശേഷം സത്യൻ അന്തിക്കാട് ചിത്രമായ മകളിലൂടെ മലയാള സിനിമയിലേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. എന്തുകൊണ്ടാണ് താരം മലയാള ചിത്രത്തിൽ നിന്നും വിട്ടുനിന്നത് എന്നത് വെളിപ്പെടുത്തിയിരിക്കുകയാണ് ജയറാം ഇപ്പോൾ.


“മനപ്പൂർവ്വം മാറിനിന്നത് തന്നെയാണ്. ഒരുപാട് പരാജയങ്ങൾ വന്നു. അപ്പോഴെല്ലാം എനിക്ക് തോന്നിയിട്ടുണ്ട് എന്നെ ഇഷ്ടപ്പെടുന്ന കുറച്ചുപേരെങ്കിലും എന്നിൽ നിന്ന് അകന്നു പോകുന്നുണ്ട് എന്ന്. എന്നെ ഇഷ്ടപ്പെടുന്ന കുറച്ച് അമ്മമാരും സഹോദരി സഹോദരന്മാരും എന്നിൽ നിന്ന് അകന്നു പോകുന്നതായി തോന്നി. അപ്പോഴെല്ലാം പരാജയങ്ങളും കൂടെ വന്നു. അങ്ങനെയാണ് കുറച്ചുകാലം സിനിമ ചെയ്യുന്നില്ല എന്നു തീരുമാനിച്ചത്.”-ജയറാം പറഞ്ഞു

Leave a Reply
You May Also Like

നസ്രിയ നായികയായ തെലുങ്ക് ചിത്രം ‘അണ്ടേ സുന്ദരാനികി’യുടെ ഗാനം പുറത്തുവിട്ടു

നസ്രിയ നായികയാകുന്ന പുതിയ ചിത്രമായ ‘അണ്ടേ സുന്ദരാനികി’ വളരെ നേരത്തെ തന്നെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. നാനിയാണ്…

വീണ്ടും ക്യൂട്ട് ആയി ഭാവന. ഇതെങ്ങനെ എന്ന് ആരാധകർ.

മലയാളികളുടെ ഇഷ്ടപ്പെട്ട പ്രിയ നടിമാരിൽ മുൻപന്തിയിൽ തന്നെ ഉള്ള താരമാണ് ഭാവന. ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ തൻ്റെതായ സ്ഥാനം കണ്ടെത്തുവാൻ താരത്തിന് ആയിട്ടുണ്ട്. താൻ ചെയ്ത കഥാപാത്രങ്ങളിൽ എല്ലാം തൻ്റെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

ആനക്കൊപ്പം കിടിലൻ ഫോട്ടോഷൂട്ട് …

സമൂഹ മാധ്യമങ്ങളിൽ നിറ സാന്നിധ്യമായ താരമാണ് mehr. Eliezer. താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം ലക്ഷക്കണക്കിന് ആരാധകരുണ്ട്.…

റിലീസിന് മുൻപ് തന്നെ വമ്പൻ തുക നേടിയ രജനികാന്തിന്റെ ‘വേട്ടയ്യൻ’

സൂപ്പർസ്റ്റാർ രജിനികാന്തിന്റേതായി അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം ‘വേട്ടയ്യൻ’ ആണ്. സൂര്യ നായകനായ ‘ജയ്ബീം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്