Entertainment
റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.
മലയാളത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടിൽ ഒന്നാണ് ജിത്തുജോസഫ് മോഹൻലാൽ കൂട്ടുകെട്ട്
83 total views

മലയാളത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടിൽ ഒന്നാണ് ജിത്തുജോസഫ് മോഹൻലാൽ കൂട്ടുകെട്ട്. ഈ കൂട്ടുകെട്ടിൽ അവസാനമിറങ്ങിയ ചിത്രമാണ് ട്വൽത്ത് മാൻ. വളരെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നവാഗതനായ കെ ആർ കൃഷ്ണകുമാർ ആണ് ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത്.
ഇപ്പോഴിതാ മലയാളത്തിന് ഒരു ഹിറ്റ് ചിത്രം സമ്മാനിക്കാൻ ഇരുവരും ഒരിക്കൽ കൂടെ ഒരുങ്ങുകയാണ്. റാം എന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രമാണ് ഇരുവരുടേയും പുതിയ ചിത്രം. ആരാധകർ വലിയ പ്രതീക്ഷയോടെയാണ് ഈ സിനിമയെ കാണുന്നത്.
ചിത്രത്തിൻറെ പലഭാഗങ്ങളും ഷൂട്ട് ചെയ്ത് കഴിഞ്ഞെങ്കിലും അവശേഷിക്കുന്ന ഭാഗങ്ങൾ വിദേശത്ത് വെച്ചാണ് ഷൂട്ട് ചെയ്യാൻ ഉള്ളത്. ഇപ്പോഴിതാ സിനിമയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകനായ ജിത്തു ജോസഫ്. ചിത്രം ഹോളിവുഡ് സ്റ്റൈലിൽ നിർമ്മിക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
“മലയാള സിനിമയില്‍ കാണുന്ന തരം സംഘട്ടന രംഗങ്ങള്‍ അല്ല ചിത്രത്തില്‍ ഉള്ളത്. പുറത്ത് നിന്നുള്ള നിരവധി സ്റ്റണ്ട് മാസ്റ്റേഴ്സിനെ കൊണ്ട് വരുന്നുണ്ട്. ഒരു ഹോളിവുഡ് സ്റ്റൈലില്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
റാമിന്റെ ലൊക്കേഷന്‍ നോക്കാന്‍ വിദേശത്തേക്ക് പോവുകയാണ്. ജൂലൈ പകുതിയാവുമ്പോള്‍ ഷൂട്ട് തുടങ്ങാമെന്നാണ് പ്ലാന്‍. ഈ വര്‍ഷം തന്നെ ചിത്രം റിലീസ് ചെയ്യാമെന്നാണ് കരുതുന്നത്.”- ജിത്തു ജോസഫ് പറഞ്ഞു.
84 total views, 1 views today