controversy
നോട്ടീസ് കിട്ടിയിട്ടും ഹാജരായില്ല. ജോജു ജോർജിൻ്റെ ലൈസൻസ് റദ്ദാക്കാൻ ഒരുങ്ങി മോട്ടോർ വാഹന വകുപ്പ്
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ജോജുജോർജ്
52 total views

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ജോജുജോർജ്. കഴിഞ്ഞ ആഴ്ചയായിരുന്നു വാഗമണ്ണിലെ ഒരു ഓഫ് റോഡ് റൈസിൽ ജോജു ജോർജ് പങ്കെടുത്തത്. അപകടകരമായ രീതിയിൽ വാഹനമോടിച്ചു എന്ന് പറഞ് കെ എസ് യു ഇടുക്കി ജില്ലാ പ്രസിഡൻറ് ടോണി തോമസിനെ പരാതിയിലാണ് മോട്ടോർ വാഹന വകുപ്പ് ജോജു ജോർജിന് നോട്ടീസ് അയച്ചത്.
ദൃശ്യങ്ങളിൽ നിന്നും തിരിച്ചറിഞ്ഞ 17 പേരോട് ആണ് ഹാജരാകാൻ പോലീസ് നിർദ്ദേശിച്ചത്. അതിൽ അഞ്ചു പേർ സ്റ്റേഷനിൽ ഹാജരായി ജാമ്യമെടുത്തു. കഴിഞ്ഞ പത്താം തീയതിയാണ് ഇടുക്കി ആർടിഒ ജോജുവിന് നോട്ടീസ് അയച്ചത്. ലൈസൻസും വാഹനത്തിൻറെ രേഖകളുമായി ഹാജരാകാൻ ആയിരുന്നു നിർദ്ദേശം.
നോട്ടീസ് കിട്ടിയിട്ടും ഹാജരാകാതിരുന്നാൽ കാരണം കാണിക്കൽ നോട്ടീസ് അയച്ച ശേഷം ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി. ഇത് അനുസരിച്ച് ചൊവ്വാഴ്ച ഹാജരാകും എന്ന് പറഞ്ഞ് ജോജു ചൊവ്വാഴ്ച ഹാജരായില്ല.
എത്താൻ സാധിക്കാത്തതിൻറെ കാരണം അറിയിക്കാനും തയ്യാറായില്ല. ഇതനുസരിച്ചാണ് മോട്ടോർ വാഹന വകുപ്പ് മലയാളത്തിലെ പ്രിയനടനെതിരെ ശക്തമായ നടപടി എടുക്കാൻ ഒരുങ്ങുന്നത്.
53 total views, 1 views today