നമ്മളുടെ കണ്ണുകൾ തമ്മിലുടക്കി ആ നിമിഷവും, നമ്മൾ നോക്കിയതും ഇന്നലെയെന്നപോലെ ഓർമയിലുണ്ട്. വൈറലായി കുഞ്ചാക്കോ ബോബൻ പ്രിയക്കുവേണ്ടി കുറിച്ച വാക്കുകൾ.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
16 SHARES
194 VIEWS

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ദമ്പതിമാരിൽ പ്രിയപ്പെട്ട ദമ്പതി ആണ് കുഞ്ചാക്കോബോബനും പ്രിയയും. ഭാര്യാഭർത്താക്കന്മാർ ബന്ധത്തിന് പുറമേ ഇരുവരും മികച്ച സുഹൃത്തുക്കളും കൂടിയാണ്.

അതുകൊണ്ടുതന്നെ ഇരുവരുടെയും ബന്ധം ശക്തമാണ്. ഇപ്പോഴിതാ തൻറെ പ്രിയപത്നി പ്രിയയുടെ പിറന്നാൾദിനത്തിൽ കുഞ്ചാക്കോ ബോബൻ കുറിച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.


“എൻറെ ജീവിതം വളരെ ദുർഘടമായിരുന്നു. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന സംഗതി ഇല്ലെന്ന് ഞാൻ മനസ്സിലാക്കി. പക്ഷേ അപ്പോഴും നീ അവിടെ ഉണ്ടായിരുന്നു. നമ്മുടെ കണ്ണുകൾ തമ്മിലുടക്കിയ ആ നിമിഷവും നമ്മൾ നോക്കിയത് പോലും എനിക്കിപ്പോഴും ഇന്നലെയെന്നപോലെ ഓർമയിലുണ്ട്.

ഒരു ചെറിയ നോട്ടത്തിനു പോലും ഒരാളുടെ മനസ്സിൽ ഉള്ള കാര്യങ്ങൾ ഇത്രത്തോളം പങ്കുവയ്ക്കാൻ സാധിക്കുമെന്ന് അതുവരെ അറിയില്ലായിരുന്നു. നാളെയെക്കുറിച്ച് പോലും വിസ്മയിപ്പിക്കുന്ന ചിരിയായിരുന്നു അത്.

മനസ്സിനെ പൂമ്പാറ്റയെപോലെ തലോടി പറക്കുന്ന പോലെ ഒരു തോന്നൽ. ഇത്രയും വർഷങ്ങൾക്ക് ശേഷവും നിൻറെ കണ്ണുകളിലേക്ക് നോക്കുമ്പോഴെല്ലാം എനിക്ക് അതേ സ്നേഹവും വികാരവും കാണാൻ കഴിയും. ഞാൻ എൻറെ ഇസ് കുഞ്ഞിൻറെ കണ്ണുകളിലേക്ക് നോക്കുമ്പോഴും നിനക്ക് എന്നോടുള്ള സ്നേഹം അവനിൽ കാണാം. എന്നോടൊപ്പം ജീവിത യാത്ര നടത്തിയ പെൺകുട്ടി, എൻറെ ജീവിതത്തിലെ ഏറ്റവും അത്ഭുതകരമായ കാമുകിയും നല്ലൊരു സുഹൃത്തും നീ മാത്രമാണ്. നീ നീയായി തുടരുക.

ഈ സ്പെഷ്യൽ ദിനത്തിൽ നിന്നോടൊപ്പം ആകാതിരുന്നതിൽ വല്ലാത്ത സങ്കടം ഉണ്ട്. പക്ഷേ നമ്മളുടെ ലിൽ ബ്രാറ്റിൻ്റെ രൂപത്തിൽ എൻറെ പ്രോക്സി നിന്നോടൊപ്പം ഉണ്ട്. ഹാപ്പി ബർത്ത് ഡേ ലോലു, നിൻറെ ഈ സുന്ദരമായ പിറന്നാൾദിനം ആസ്വദിക്കൂ.”- ഇതായിരുന്നു തൻ്റെ പ്രിയ പത്നിക്ക് വേണ്ടി കുഞ്ചാക്കോ ബോബൻ കുറിച്ച വാക്കുകൾ.

LATEST

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.

“അച്ഛൻ പറഞ്ഞിട്ട് കേൾക്കാതെ പന്ത്രണ്ട് വർഷം മുമ്പ് ഞാനൊരു തെറ്റ് ചെയ്തു, പിന്നെ ദൈവം എന്നെ തിരുത്തി”

തെന്നിന്ത്യൻ ചലച്ചിത്ര നടനായ ബാല ചെന്നൈയിലാണ് ജനിച്ചത്. പ്രശസ്ത സംവിധായകൻ ജയകുമാറിന്റെ മകനാണ്