പുതിയ കാർ വാങ്ങി മലയാളികളുടെ സ്വന്തം താരം. വില കേട്ട് ഞെട്ടി മലയാളികൾ.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
20 SHARES
239 VIEWS

ടെലിവിഷൻ മേഖലയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ താരങ്ങളിലൊരാളാണ് ലക്ഷ്മി നക്ഷത്ര. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സ്റ്റാർ മാജിക് എന്ന പരിപാടിയുടെ അവതാരിക ആണ് താരം. നിലവിൽ ഇത്രയധികം ആരാധകരുള്ള മറ്റൊരു അവതാരികമാർ ഇല്ല.

ആരാധകർക്കിടയിൽ തൻറെതായ സ്ഥാനം കണ്ടെത്തുവാൻ ലക്ഷ്മി നക്ഷത്രക്ക് ആയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തൻറെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകർക്ക് മുൻപിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അതുപോലെ താരം പങ്കുവെച്ച പുതിയ വിശേഷം ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഏതൊരു വ്യക്തിയുടെയും ആഗ്രഹമായിരിക്കും സ്വന്തമായി ഒരു കാർ വാങ്ങുക എന്നത്. ഇപ്പോഴിതാ ആ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് ലക്ഷ്മി നക്ഷത്ര. എന്നാൽ താരം സ്വന്തമാക്കിയിരിക്കുന്നത് ചെറിയ വണ്ടി ഒന്നുമല്ല. 50 ലക്ഷത്തിന് മുകളിൽ വിലവരുന്ന ബിഎംഡബ്ലിയു 3 സീരിയസ് എം സ്പോർട്സ് മോഡൽ ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്.

കാർബൺ ബ്ലാക്ക് കളർ ആണ് വണ്ടി. ചിത്രത്തിനു താഴെ നൽകിയിരിക്കുന്ന കുറിപ്പിൽ കുട്ടിക്കാലം മുതൽ തൻറെ സ്വപ്നമാണ് ഈ വണ്ടി സ്വന്തമാക്കുക എന്നാണ് താരം കുറിച്ചിരിക്കുന്നത്. ജീവിതത്തിലെ ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടാണ് താരം ഈ നേട്ടം സ്വന്തമാക്കിയത് എന്നും, സ്വപ്നങ്ങൾ കാണുവാൻ മാത്രമല്ല അത് ഫലപ്രദമായി നേടിയെടുക്കാൻ കൂടി ഉള്ളതാണെന്നും,ഇതിന് ലക്ഷ്മി നക്ഷത്രയെ കണ്ടുപഠിക്കണം എന്നാണ് ആരാധകർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല

Faisal K Abu തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ