അമ്മ ജീവിച്ചിരിക്കുന്നുണ്ട് എന്ന് അറിഞ്ഞത് പതിനാലാം വയസ്സിൽ. അച്ഛനെ ആദ്യമായി കാണുന്നത് അഞ്ചാംവയസ്സിൽ. സിനിമയെ വെല്ലുന്ന കഥയുമായി ലക്ഷ്മി പ്രിയ.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
32 SHARES
386 VIEWS

മലയാളസിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ലക്ഷ്മിപ്രിയ. താൻ അഭിനയിക്കുന്ന എല്ലാ സിനിമകളിലും തൻറെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ താരത്തിന് എപ്പോഴും കഴിഞ്ഞിട്ടുണ്ട്.

മലയാളികളുടെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാട് സിനിമകളിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ ബിഗ് ബോസ് സീസൺ ഫോറിലെ മത്സരാർത്ഥിയാണ് താരം. വളരെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരം എന്തായാലും ഫൈനലിസ്റ്റ് ആകും എന്നാണ് ആരാധകർ പറയുന്നത്.

ഇപ്പോഴിതാ ബിഗ് ബോസ് പരിപാടിയിൽ തൻറെ ജീവിതത്തിൽ നടന്ന സിനിമയെ വെല്ലുന്ന കഥ പറഞ്ഞിരിക്കുകയാണ് താരം. ഒരിക്കൽ താരം വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിട്ടുള്ളതാണ് ഇത്. ഷോയിൽ ഇത് ഒന്നുകൂടി പറയുന്നതോടെ താരത്തിന് വലിയ രീതിയിൽ അത് ഗുണം ചെയ്യും എന്നാണ് ആരാധകർ പറയുന്നത്.


“എൻറെ അച്ഛനും അമ്മയും വിവാഹബന്ധം വേർപിരിഞ്ഞവർ ആയിരുന്നു. അമ്മ മരിച്ചുപോയി എന്ന് ബോധത്തിലാണ് ഞാൻ വളർന്നത്. പതിനാലാമത്തെ വയസ്സിലാണ് അമ്മ ജീവിച്ചിരിക്കുന്നുണ്ട് എന്ന് പോലും ഞാൻ അറിഞ്ഞത്. അത് എനിക്ക് വളരെ വലിയ ഒരു ഷോക്കായിരുന്നു. പതിനാലാമത്തെ വയസ്സിൽ ഞാൻ അമ്മയെ തേടി ഒറ്റയ്ക്ക് പോവുകയായിരുന്നു. അതുവരെ ലഭിക്കാതിരുന്ന സ്നേഹവും ലാളനയും എല്ലാം പ്രതീക്ഷിച്ചുകൊണ്ട് ആയിരുന്നു പോയത്.

എന്നാൽ സംഭവിച്ചത് അങ്ങനെയായിരുന്നില്ല. സിനിമയിൽ കാണുന്നത് പോലെയല്ല ജീവിതം എന്ന് ഞാൻ അന്ന് ശരിക്കും മനസ്സിലാക്കുകയായിരുന്നു. അച്ഛനെ ഞാൻ ആദ്യമായി കാണുന്നത് അഞ്ചാമത്തെ വയസ്സിൽ ആണ്. പിന്നീട് ഞാൻ കാണുന്നത് പതിമൂന്നാമത്തെ വയസ്സിലും. അപ്പോഴേക്കും അച്ഛന് മറ്റൊരു കുടുംബമായി കഴിഞ്ഞിരുന്നു. എന്നെ വളർത്തിയത് ചിറ്റപ്പനും അവരുടെ കുടുംബവും ആയിരുന്നു. അവർ വളർത്തിയത് കൊണ്ടാണ് ഞാൻ ഒരു കലാകാരിയായി മാറിയത്.”- ലക്ഷ്മി പ്രിയ പറഞ്ഞു.

LATEST