സിനിമ പ്രേക്ഷകർ എല്ലാവരും കാത്തിരിക്കുന്ന ചിത്രമാണ് കമൽ ഹാസൻ-ലോകേഷ് കനകരാജ് ചിത്രം വിക്രം. ഇപ്പോളിതാ സിനിമയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് വിക്രം എന്ന പേരിൽ 1986 ൽ പുറത്തിറങ്ങിയ സിനിമയിൽ കമൽഹാസൻ്റെ നായികയായിരുന്ന ലിസി. ഇതേ പേരിൽ പുതിയ സിനിമ വരുമ്പോൾ തന്നെ ഉൾപ്പെടുത്താത്തതിൽ ഉള്ള വിഷമം തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

താരത്തിൻറെ വാക്കുകളിലൂടെ..
“ഇന്നും അന്നും ! വർഷങ്ങൾക്കു ശേഷം വികം എന്ന പേരിൽ മറ്റൊരു ചിത്രം ഒരുക്കുകയാണ് കമൽഹാസൻ സർ എന്നാൽ രണ്ട് സിനിമകളുടെയും പ്രമേയം തമ്മിൽ ഏറെ വ്യത്യാസമുണ്ട്. ആദ്യം ഇറങ്ങിയ വിക്രം സിനിമയിലെ ഒരു ഹീറോയിൻ ഞാനായിരുന്നു. പുതിയ വിക്രത്തിൽ എനിക്കൊരു വേഷം ലഭിക്കാത്തതിൽ സങ്കടമുണ്ട്.

എന്നിരുന്നാലും ഈ സിനിമയുടെ വോയിസ് റെക്കോർഡിങ് ചെയ്തിരിക്കുന്ന ലിസി ലക്ഷ്മി ഡിയോസിൽ ആണെന്നത് എന്നെ സംബന്ധിച്ചടത്തോളം അഭിമാനകരമായ കാര്യമാണ്. കമൽ സാറും വികം ടീം അംഗങ്ങളും എന്റെ സ്റ്റുഡിയോയിൽ വന്നത് തന്നെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നായിരുന്നു.ഇനി വികം ആദ്യ സിനിമയെക്കുറിച്ച് പറയാം. അത് വലിയൊരു അനുഭവം തന്നെയായിരുന്നു. എന്റെ പതിനേഴാം പിറന്നാൾ ആഘോഷം ഈ സിനിമയുടെ സെറ്റിൽ വച്ചായിരുന്നു. അന്ന് ആ സെറ്റിലുണ്ടായിരുന്ന മുഴുവൻ ആളുകളും ആഘോഷത്തിൽ പങ്കെടുത്തിരുന്നു.

ഇന്ത്യയിലെ തന്നെ ആദ്യ ബോണ്ട് മൂവിയെന്ന് പറയാം. അഭിനയിക്കുന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സൂപ്പർതാരങ്ങളിലൊരാൾ. എനിക്കൊപ്പമുള്ളത് ഗ്രീക്ക് ദേവതയെപ്പോലെ സുന്ദരിയായ ഡിംപിൾ കപാഡിയ ഞാൻ വർക്ക് ചെയ്തതിൽ വച്ച് ഏറ്റവും വലിയ ടീം പതിനേഴുകാരിയായ എനിക്കത് വിശ്വസിക്കാൻ പറ്റാത്ത കാര്യങ്ങളായിരുന്നു. പുതിയ വിക്രത്തിന് എന്റെ എല്ലാ ആശംസകളും.”-ലിസി പറഞ്ഞു.

Leave a Reply
You May Also Like

ഒടുവിൽ ആരാധകർ കാത്തിരുന്ന വാർത്ത പുറത്തുവിട്ട് ഷംന കാസിം. ആശംസകളുമായി ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഷംന കാസിം.

നമ്മുക്കേറ്റവും പ്രിയപ്പെട്ടോരാൾ തൊട്ടരികെ ചേർന്നിരിക്കുമ്പോൾ ആ കൈ മെല്ലെ ചേർത്ത് പിടിച്ച് പറയാനാകുന്ന ഏറ്റവും വലിയ കാര്യം എന്താണെന്ന് ആലോചിച്ചിട്ടുണ്ടോ?

Naveen Tomy നമ്മുക്കേറ്റവും പ്രിയപ്പെട്ടോരാൾ തൊട്ടരികെ ചേർന്നിരിക്കുമ്പോൾ ആ കൈ മെല്ലെ ചേർത്ത് പിടിച്ച് പറയാനാകുന്ന…

പാ രാഞ്ജിത്തിനെപ്പോലെ മനഃപൂർവം കുത്തിത്തിരുകുന്ന രാഷ്ട്രീയമല്ല കാർത്തിക്കിന്റെത്, അത് സ്വാഭാവികമായി തന്നെ ഉണ്ടാവുന്നതാണ്, ‘ജിഗർതണ്ട’ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നു

Vani Jayate ഇതിൽ ആർട്ടുണ്ട്, ക്രാഫ്റ്റ് ഉണ്ട്, എന്റർടൈൻമെന്റ് ഉണ്ട്, ആക്ഷൻ ഉണ്ട്, സ്റ്റൈലുണ്ട്, മ്യൂസിക്കുണ്ട്,…

മലയാളം പതിപ്പിൽ രവീണ ഠണ്ടന് ശബ്ദം നല്‍കിയത് ആരാണെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ ?

സിനിമാ പ്രേക്ഷകർ അത്യാവശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് കെജിഎഫ് ചാപ്റ്റർ 2 . ഇതിട്നെ ട്രെയിലർ കഴിഞ്ഞ…