യുവ നടിയെ ബലാത്സംഗം ചെയ്തു എന്ന കേസിൽ വിജയ് ബാബുവിനെതിരെ പ്രതിഷേധം ആഞ്ഞടിക്കുകയാണ്. ഇപ്പോഴിതാ വിജയ് ബാബുവിനെതിരെ അമ്മ നടപടിയെടുക്കുന്നതിൽ തനിക്ക് പ്രതീക്ഷയില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മാല പാർവതി. റിപ്പോർട്ടർ ടിവിയോടാണ് മാല പാർവതി പ്രതികരിച്ചത്.


“എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നടന്ന കാര്യങ്ങളെക്കുറിച്ച് തനിക്ക് കേട്ടറിവ് മാത്രമേയുള്ളൂ. ഐ സി സി യെ കുറിച്ച് അവർക്ക് എന്ത് കാര്യം എന്ന് നടൻ സിദ്ദിഖ് ചോദിച്ചു എന്നാണ് ഞാൻ കേട്ടത്. അത്തരം നടപടികൾ ഒന്നും ഇപ്പോൾ വേണ്ട എന്നാണ് അദ്ദേഹം പറഞ്ഞത്.

അദ്ദേഹത്തിന് ഇഷ്ടമുള്ളവരെ സംരക്ഷിക്കും എന്ന നിലപാടാണ് അദ്ദേഹത്തിനുള്ളത് എന്നാണ് ഞാൻ മനസ്സിലാക്കിയത്. ബാബുരാജ് മാത്രമാണ് വിഷയത്തിൽ പിന്തുണ നൽകിയത്. വിജയ് ബാബുവിനെതിരെ നടപടി എടുക്കുന്നതുമായി ബന്ധപ്പെട്ട് ഐസിസി നൽകിയ ശുപാർശകൾ അതേപോലെ പാലിച്ചു എന്ന രചന നാരായണൻകുട്ടിയുടെ വാദം തെറ്റാണ്.

ഒളിവിലുള്ള ഒരാളുടെ കത്ത് വാങ്ങി അയാളെ ഒഴിവാക്കണമെന്ന് ഐസിസി നിർദേശം നൽകാൻ സാധിക്കുമോ. രചനയും അഡ്വക്കേറ്റ് അനഘയും ഐസിസിയോട് ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് പറയുമ്പോൾ അത് എനിക്ക് മനസ്സിലാകുന്നില്ല.”-പാർവ്വതി പറഞ്ഞു.

Leave a Reply
You May Also Like

ധ്യാൻ ശ്രീനിവാസൻ്റെ ഷൂട്ടിങ്ങ് ലോക്കേഷനിൽ വാഹനാപകടം.

ധ്യാൻ ശ്രീനിവാസൻ്റെ ഷൂട്ടിങ്ങ് ലോക്കേഷനിൽ വാഹനാപകടം. തൊടുപുഴയിൽ ചിത്രകരണം പുരോഗിമിക്കുന്ന സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിൻ്റെ…

സുബോധ് സന്യാലും അൻവർ അലിയും

സുബോധ് സന്യാലും അൻവർ അലിയും Gopalakrishnan നടനും സംവിധായകനും നിർമ്മാതാവുമായ മലയാളത്തിന്റെ സ്വന്തം മധു സാറിനെ…

അത്ഭുതം ശോഭനയ്ക്ക് ഒരു അപര, വീഡിയോ കൊടുംവൈറൽ, ആള് ചില്ലറക്കാരിയല്ല !

ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന മലയാളചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്. 1994-ൽ ഫാസലിന്റെ…

അവളെക്കൊണ്ട് പറ്റുന്നതിന്റെ പരമാവധി അവൾ ചെയ്തിട്ട് ഒന്നും നടക്കാതെ വരുമ്പോൾ, അവൾക്കായി വിധി തന്നെ ഒരു പെനാൽറ്റി അടിക്കുന്നു

Lawrence Mathew സ്ഥിരം മോട്ടിവേഷൻ പടമാണ്.. അതിൽ തന്നെ ഒരുപാട് പുതുമകൾ കൊണ്ടുവരാൻ മനു സി…