വിജയ് ബാബു വിഷയത്തിൽ അമ്മയുടെ വൈസ് പ്രസിഡൻറ് മണിയൻപിള്ള രാജുവിൻ്റെ പ്രസ്താവനയെ ചോദ്യം ചെയ്ത് മാലാ പാർവതി. ഒളിവിൽ ഇരിക്കുന്ന ഒരാളോട് സംഘടന എങ്ങിനെയാണ് ബന്ധപ്പെട്ടത് എന്നാണ് മാലാ പാർവതി ചോദിക്കുന്നത്.


“സംഘടനയോട് വ്യക്തിപരമായി യാതൊരു വഴക്കുകളും ഇല്ല. ആഭ്യന്തര പരാതി പരിഹാര സമിതി കേന്ദ്ര സർക്കാരിന് കീഴിലുള്ള ഓട്ടോണമസ് ബോഡിയാണ്. ലോവർ കോർട്ട് പവർ ഉള്ള ഒരു ബോഡി. അതുകൊണ്ടുതന്നെയാണ് വിജയ് ബാബുവിനെതിരെ നടപടിയെടുക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടത്. പക്ഷേ അതുണ്ടായില്ല.

പകരം സംഘടന അദ്ദേഹത്തെ ബന്ധപ്പെട്ടു. പോലീസ് ലുക്കൗട്ട് നോട്ടീസ് അയച്ച വ്യക്തിയാണ് അത്.ഒളിവിലുള്ള ഒരാളുടെ കാര്യമാകുമ്പോൾ പാലിക്കപ്പെടേണ്ട ചില നിയമങ്ങളെ അവഗണിക്കുകയാണ് എന്ന് തോന്നി. പോലീസിൽ വിവരമറിയിച്ചത് ആണോ അവർ അത് ചെയ്തത് എന്ന് അറിയില്ല. നിയമം അറിയുന്നത് കൊണ്ടാണ് വിഷയത്തിൽ നിന്നും മാറി നിൽക്കാൻ തീരുമാനിച്ചത്. അവർ പറയുന്ന കാര്യങ്ങളോടുള്ള വിയോജിപ്പ് ഉണ്ട്.

അതുകൊണ്ടുതന്നെ ഇങ്ങനെ ഈ പദവിയിൽ തുടരാൻ ബുദ്ധിമുട്ടുണ്ട്. മറ്റു പല സ്ഥലങ്ങളിലും ഇതിനുള്ള മറുപടി പറയേണ്ടിവരും. സ്ത്രീ സംഘടനയിലേക്ക് സ്ത്രീകൾ പോകണമെന്നാണ് സംഘടനയുടെ വൈസ് പ്രസിഡൻറ് പറയുന്നത് എന്ന് മനസ്സിലാവുന്നില്ല. അദ്ദേഹത്തോടും അമ്മയോടും ബഹുമാനം മാത്രമാണ് ഉള്ളത്. തന്നെ ഇവിടെ നിന്നും പുറത്താക്കുന്നത് വരെ സംഘടന യോടൊപ്പം ഉണ്ടാവും.” മാല പാർവ്വതി പറഞ്ഞു.

Leave a Reply
You May Also Like

സംവിധായകനുമായി അഭിപ്രായവ്യത്യാസം; സിനിമ ഉപേക്ഷിച്ച സൂര്യ.

സൂര്യ സംവിധായകൻ ബാലയുടെ ചിത്രത്തിൽ നായകനാകുന്ന വാർത്ത വലിയ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

ജാക്കി വയ്ക്കാൻ പോകുമെന്ന് പറഞ്ഞ ബോബി ചെമ്മണ്ണൂർ ആഘോഷിക്കപ്പെടുമ്പോൾ സത്യം തുറന്നുപറഞ്ഞ വിനായകൻ ക്രൂശിക്കപ്പെടുന്നു എന്നതാണ്…

ഒരുപക്ഷെ ഭാവന ഇനിയും ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വരുമായിരിക്കും

സുരേഷ് കുമാർ ഐ.എ.എസ്സിന്റെ മകൻ അനന്തു സുരേഷ് കുമാർ സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പ് Ananthu…

“തൊടാനും പിടിക്കാനും നിന്നുകൊടുത്തു വിജയം നേടിയവൾ”, ബിഗ്‌ബോസ് വിന്നറെ കുറിച്ചുള്ള ജോമോൾ ജോസഫിന്റെ പോസ്റ്റ് വിവാദമാകുന്നു

ബിഗ്‌ബോസ് സീസൺ 4 ടൈറ്റിൽ വിന്നർ ദിൽഷ പ്രസന്നനെ കുറിച്ചു ജോമോൾ ജോസഫ് ചെയ്ത പോസ്റ്റ്…