“ചേട്ടാ നോക്കിക്കോ ഇത് ഞാൻ തന്നെയാണ്”കോളേജിലെ ആദ്യ ദിവസത്തെ അനുഭവം പങ്കുവെച്ച് മമിത.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
30 SHARES
356 VIEWS

വളരെ ചുരുക്കം ചില സിനിമകളിലൂടെ മലയാളി മനസ്സിൽ പെട്ടെന്ന് ഇടംനേടിയ താരമാണ് മമിത ബൈജു. മലയാളത്തിലെ മുൻനിര നായികമാരിലേക്ക് ഉയർന്നുവരുന്ന മിന്നും താരമാണ് മമിത.

ഓപ്പറേഷൻ ജാവയിലൂടെ ആയിരുന്നു താരം ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ അതിൽ അഭിനയിച്ചതിനു ശേഷം കോളേജിൽ പോയപ്പോൾ ഉണ്ടായ ഒരു അനുഭവത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം.


“ഞാൻ പഠിക്കുന്നത് എസ് എച് കോളേജിൽ ആണ്. ആദ്യ വർഷമായിരുന്നു ഇത്. കോളേജിൽ എത്തിയ ആദ്യ ദിവസം തന്നെ അവർ എന്നെ പിടിച്ചു നിർത്തി. താൻ അല്ലേ ഈ സിനിമയ്ക്ക് അകത്ത് ഒക്കെ ഉള്ളത് എന്ന് ചോദിച്ചു. ഞാൻ അതെയെന്നു മറുപടിയും നൽകി. ഏതു സിനിമയിലാണ് അഭിനയിച്ചതെന്ന് അവർ ചോദിച്ചു. ഞാൻ ഓപ്പറേഷൻ ജാവയിൽ ആണെന്ന് പറഞ്ഞു. അപ്പോൾ അവർ ചോദിച്ചു അതിൽ ഏത് കഥാപാത്രമായിട്ടാണ് അഭിനയിച്ചതെന്ന്.

ഞാൻ പറഞു ആൻറണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബാലു ചേട്ടൻറെ കാമുകി ആയിട്ടുള്ള അൽഫോൻസ ആയിട്ടാണ് എന്ന്. അപ്പോൾ അവർ ചോദിച്ചു അത് ഏതോ വലിയ പെൺകുട്ടിയല്ലേ എന്ന്? എന്നിട്ട് എന്നോട് മാസ്ക്ക് മാറ്റാൻ പറഞ്ഞു. അവസാനം എൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് കാണിച്ചുകൊടുത്തു. ചേട്ടാ നോക്കിക്കോ ഇത് ഞാൻ തന്നെയാണെന്ന് പറഞ്ഞു. അങ്ങനെ അവർ രണ്ടു സിനിമയുടെ ഡയലോഗ് പറയാൻ പറഞ്ഞു. സവാരിഗിരിഗിരി എല്ലാം പറഞ്ഞ് ഞാൻ തടിതപ്പി.”മമിത പറഞ്ഞു.


വരത്തൻ, വികൃതി, ഹണി ബീ 2 സർവ്വോപരിപാലാക്കാരൻ, എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇ അടുത്തിറങ്ങിയ സൂപ്പർ ശരണ്യയാണ് താരത്തിന് ഏറെ പ്രശംസയും ശ്രദ്ധയും നേടിക്കൊടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST