Entertainment
പരാജയങ്ങളിൽ തളരാതെ വിജയങ്ങൾക്കായി പരിശ്രമിക്കണം; ഞാനൊക്കെ എത്രയോ പ്രാവശ്യം പരാജയപ്പെട്ടിട്ടുണ്ട്: മമ്മൂട്ടി.
മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ ആണ് മമ്മൂട്ടി.
79 total views

മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ ആണ് മമ്മൂട്ടി. ഇപ്പോഴിതാ അദ്ദേഹം പറഞ്ഞ ചില വാക്കുകൾ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ അതിൽ വൈറൽ ആകുന്നത്. സാമൂഹികമായി പിന്നോക്കം മേഖലയിൽ നിന്നുള്ള കുട്ടികളെ പന്ത് കളിയിലൂടെ ഉയർത്തുന്ന കൊച്ചി സോക്കർ ലീഗിൻറെ സമാപനത്തിൽ പങ്കെടുക്കുമ്പോൾ ആയിരുന്നു താരം ഇക്കാര്യം തുറന്നു പറഞ്ഞത്.
“പരാജയങ്ങളിൽ തളരാതെ വിജയങ്ങൾക്ക് ആയി ശ്രമിക്കണം. ഞാനൊക്കെ എത്ര പ്രാവശ്യം പരാജയപ്പെട്ടിട്ടുണ്ട്. അപൂർവ്വമായി മാത്രമാണ് വിജയിച്ചിട്ടുള്ളത്. എപ്പോഴും വിജയിക്കാൻ എല്ലാവർക്കും സാധിക്കില്ല. കാഴ്ചപ്പാടുകളിലൂടെ യും പരിശീലനത്തിലൂടെയും വന്ന ആളുകൾ വന്ന വഴിയെ തിരിഞ്ഞു നോക്കുന്നതിൽ സന്തോഷമുണ്ട്.
സമൂഹത്തോടുള്ള സാമൂഹിക ഉത്തരവാദിത്വം ആണ് ഈ പരിപാടിയിലൂടെ നടപ്പാക്കുന്നത്. ഊർജ്ജസ്വലരായ കുട്ടികളുടെ പ്രകടനം അത്ഭുതകരമായിരുന്നു എന്നാണ് കേട്ടറിഞ്ഞത്. എനിക്ക് കുട്ടികളോട് അസൂയയാണ്. പലർക്കും ഇല്ലാതെ പോയ ഒരു അവസരമാണ് ഇവർക്ക് ഉണ്ടാകുന്നത്. ഇതൊരു ആവേശം മാത്രമായി പോകാതെ വികാരമായി കൊണ്ടുപോകണം.”-മമ്മൂട്ടി പറഞ്ഞു.
കേന്ദ്ര സിവിൽ എ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെയും അഖിലേന്ത്യ സിവിൽ സർവീസിലെ ഉദ്യോഗസ്ഥരുടെയും കൂട്ടായ്മയായ ‘സിവിൽ സർവൻ്റ്സ് ഓഫ് കേരള’സംഘടിപ്പിച്ച പരിപാടിയിൽ മമ്മൂട്ടിക്കൊപ്പം മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും പങ്കെടുത്തിരുന്നു.
80 total views, 1 views today