Entertainment
മമ്മൂട്ടിയോട് “ചാമ്പിക്കോ” ഡയലോഗ് പറഞ്ഞ് പി വിജയൻ ഐപിഎസ്. ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്ത് മമ്മൂട്ടിയും മഞ്ജു വാര്യരും.
ഈ അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ തരംഗമായ ഡയലോഗ് ആണ് ഭീഷ്മപർവ്വം എന്ന ചിത്രത്തിലെ “ചാമ്പിക്കോ”.
105 total views

ഈ അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ തരംഗമായ ഡയലോഗ് ആണ് ഭീഷ്മപർവ്വം എന്ന ചിത്രത്തിലെ “ചാമ്പിക്കോ”. ഒട്ടനവധി നിരവധിപേരാണ് ഈ ഡയലോഗിൻ്റെ വീഡിയോ റീമേക്കുമായി എത്തിയത്.
ഇപ്പോഴിതാ പൊതുവേദിയിൽ ഗ്രൂപ്പ് ഫോട്ടോയ്ക്ക് ചാമ്പിക്കോ ഡയലോഗ് പറഞ്ഞിരിക്കുകയാണ് മമ്മൂട്ടി. മഞ്ജുവാര്യർ, വിജയൻ ഐപിഎസ് തുടങ്ങിയവർ പങ്കെടുത്ത ഒരു പൊതു പരിപാടിയുടെ വേദിയിൽ ആണ് മമ്മൂട്ടിയോട് ഡയലോഗ് പറയുമോ എന്ന് ആവശ്യപ്പെട്ടത്.
നിങ്ങൾ തന്നെ പറഞ്ഞാൽ മതിയെന്ന് അദ്ദേഹം ചിരിച്ചു കൊണ്ട് മറുപടി നൽകി. അവസാനം വിജയൻ ഐപിഎസ് മമ്മൂട്ടിക്ക് മൈക്ക് കൈമാറുകയും അദ്ദേഹം ചാമ്പിക്കോ ഡയലോഗ് പറയുന്നതുമായ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്.
106 total views, 1 views today