ടെലിവിഷൻ മേഖലയിലൂടെ വന്ന് മലയാളികളുടെ മനസ്സ് കീഴടക്കിയ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മണിക്കുട്ടൻ. കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിലെ കേന്ദ്രകഥാപാത്രത്തോടെയായിരുന്നു താരം സ്ക്രീനിലേക്ക് രംഗപ്രവേശനം ചെയ്തത്.
കഴിഞ്ഞ വർഷം നടന്ന ബിഗ്ബോസ് സീസൺ ത്രീയിലെ വിന്നർ കൂടിയാണ് മണിക്കുട്ടൻ. ഇപ്പോഴിതാ തൻറെ ജീവിതത്തിലെ സുപ്രധാന കാര്യത്തെക്കുറിച്ച് തുറന്നുപറഞിരിക്കുകയാണ് താരം. ലക്ഷ്മി ഗോപാലസ്വാമിക്കൊപ്പം സ്വാസിക നടത്തുന്ന പരിപാടിയിൽ അതിഥിയായി എത്തിയതാണ് താരം.

മണിക്കുട്ടൻ ആദ്യമായി മലയാള സിനിമയിൽ നായകനായി അഭിനയിച്ചപ്പോൾ അതിൽ അദ്ദേഹത്തിൻറെ അമ്മയായി അഭിനയിച്ചത് ലക്ഷ്മിഗോപാലസ്വാമി ആയിരുന്നു. ചർച്ചയ്ക്കിടയിൽ അനൂപ് മണിക്കുട്ടൻ്റെ വിവാഹ കാര്യം ചോദിച്ചു. വിഷുവിന് ഞങ്ങൾക്ക് എന്തെങ്കിലും സർപ്രൈസ് ഉണ്ടോ എന്നായിരുന്നു ചോദ്യം.

“ബോയ്ഫ്രണ്ട് എന്ന സിനിമ മുതൽ നിരവധി പെൺകുട്ടികൾ ആരാധികമാർ ആയിട്ടുണ്ട്. കായംകുളം കൊച്ചുണ്ണിക്ക് ശേഷം അതുകൂടി. എന്നാൽ ആദ്യത്തെ സിനിമ കഴിഞു 16 വർഷമായിട്ടും ഇതുവരെ കല്യാണം കഴിക്കാൻ സാധിച്ചിട്ടില്ല.”-മണിക്കുട്ടൻ പറഞു.

അതേസമയം തന്നെ പ്രായം തോന്നിക്കാതെ എങ്ങനെയാണ് ഇത്രയും ചെറുപ്പമായി ഇരിക്കാൻ സാധിക്കുന്നത് എന്ന് ചോദിച്ചപ്പോൾ മണിക്കുട്ടൻ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. അതിൽ എനിക്ക് പ്രചോദനം തന്നത് ലക്ഷ്മിഗോപാലസ്വാമി ആണ്. ഇനി ഒരു 20 വർഷം കഴിഞ്ഞാലും ഇതുപോലെ തന്നെ എന്നെ ഉണ്ടാകണമെന്നാണ്. ഇതേ മറുപടി മണിക്കുട്ടന് ഒപ്പം ലക്ഷ്മിയും പറഞ്ഞു.