മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യർ. സ്കൂൾ കലോത്സവ വേദിയിൽ നിന്നും മലയാള സിനിമയിൽ എത്തിയ താരം ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളത്തിലെ ലേഡീ സൂപ്പർസ്റ്റാറെന്ന പദവി നേടി. വിവാഹശേഷം 14 വർഷം സിനിമയിൽ നിന്നും വിട്ടുനിന്ന താരം പിന്നീട് ജനപ്രിയനായകൻ ദിലീപുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് സിനിമയിൽ തിരിച്ചുവന്നത്.

തിരിച്ചു വരവിലും തൻറെ പഴയ പ്രൗഢി നിലനിർത്തിക്കൊണ്ടാണ് താരം ഓരോ സിനിമയിലും അഭിനയിച്ചത്. താരത്തിൻറെ ഏറ്റവും പുതിയ ചിത്രമാണ് സന്തോഷ് ശിവൻ സംവിധാനം ചെയ്ത ജാക്ക് ആൻഡ് ജിൽ. വളരെ മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ താരത്തിൻ്റെ ജീവിതത്തിലെ ഏറ്റവും പുതിയ വിശേഷങ്ങളിൽ ഒന്നാണ് പുറത്തുവരുന്നത്.

മുഹൂർത്തം മെയ് 28 ന് രാവിലെ ആണെന്നും ചടങ്ങുകൾ നടക്കുന്നത് ചെന്നൈയിൽ വച്ച് നടക്കുമെന്നും, അടുത്ത ദിവസം തന്നെ മഞ്ജുവാര്യർ പോകുമെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. നിരവധി ആരാധകരാണ് താരത്തിന് ആശംസകൾ അറിയിച്ചു കൊണ്ട് രംഗത്തെത്തുന്നത്. എന്നാൽ പലർക്കും സംഗതി പിടി കിട്ടിയിട്ടില്ല, കാര്യം എന്താണെന്ന് വെച്ചാൽ എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ അജിത്തിൻ്റെ കൂടെ നായികയായി എത്തുന്നത് മഞ്ജു വാര്യർ ആണ്.

ഈ മാസം 28ന് ആയിരിക്കും സിനിമയുടെ പൂജ നടക്കുന്നത്. ഒരു ബാങ്ക് കൊള്ളയും ആയി ബന്ധപ്പെട്ട സിനിമയാണ് ഇത്. ഹൈദരാബാദിൽ വച്ചായിരിക്കും സിനിമയുടെ ചിത്രീകരണം. തല 61 എന്നാണ് സിനിമയുടെ താൽകാലിക പേര്.അജിത്തും മഞ്ജു വാര്യരും ഒരുമിച്ച് അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.

Leave a Reply
You May Also Like

“ലാ ടൊമാറ്റിന” (ചുവപ്പുനിലം) വീഡിയോ ഗാനം

“ലാ ടൊമാറ്റിന” (ചുവപ്പുനിലം) വീഡിയോ ഗാനം. ജോയ് മാത്യു, കോട്ടയം നസീര്‍, ശ്രീജിത്ത് രവീ എന്നിവരെ…

ഇങ്ങനെയുമുണ്ടോ ഒരു പ്രതികാരം ? ഒരു പരമ്പരയെ തന്നെ അടിവേരടക്കം പറിച്ച് ദൂരെയെറിയുക, നശിപ്പിക്കുക

Rafeeq Abdulkareem spoileralert റോഷാക്ക് തുടങ്ങുമ്പോൾ തിയ്യറ്ററിന് പുറത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു, പെട്ടെന്നാണ് അത്…

പോയ പ്രതാപം അടുത്ത ജനുവരിയിൽ തിരിച്ചു പിടിക്കാം ബോളിവുഡിന്

സൗത്ത് ഇന്ത്യൻ സിനിമകളുടെ പ്രതാപകാലമാണ് ഇപ്പോൾ. ഇതുവരെ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്ന ബോളീവുഡ് സിനിമാ ഇൻഡസ്ട്രിയുടെ നിറം…

റോളിംഗ് ലൈഫ് , അഹങ്കാരത്തിൽ നിന്നും വിധേയത്വത്തിലേക്കും…തിരിച്ചും

രാജേഷ് ശിവ ശ്യാം ശങ്കർ സംവിധാനം ചെയ്ത റോളിംഗ് ലൈഫ് തികച്ചും പുതുമയുള്ള ഒരു ഷോർട്ട്…