മലയാളികൾക്ക് പ്രിയപ്പെട്ട വ്യക്തികളിലൊരാളാണ് സീമ വിനീത്. ട്രാൻസ് ജെൻഡർ ആക്ടിവിസ്റ്റ് ആയ താരം ഒരു മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകർക്ക് മുമ്പിൽ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ സീമ വിനീത് പങ്കുവെച്ച ഒരു പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എല്ലാ താരങ്ങൾക്കും ഇൻബോക്സിൽ മെസ്സേജുകൾ വരുന്നത് സാധാരണമാണ്. എന്നാൽ സ്ത്രീ സെലിബ്രിറ്റികൾക്ക് അത് അധികമാകും. പലപ്പോഴും പലരും ഇത് കണ്ടില്ല എന്നാണ് നടക്കാർ. എന്നാൽ അതിരുവിടുന്ന മെസ്സേജുകൾക്ക് പലരും ശക്തമായ മറുപടിയുമായി രംഗത്ത് വരാറുണ്ട്.

ഇപ്പോഴിതാ അതുപോലെ ഒരു കോമഡി പോസ്റ്റാണ് സീമാ വിനീത് പങ്കുവച്ചിരിക്കുന്നത്. ഒരു വ്യക്തി താരത്തിന് കുറെനാളുകളായി മെസ്സേജ് ചെയ്യാറുണ്ട്. ചേച്ചിയുടെ വീഡിയോസ് കാണാറുണ്ടെന്നും വലിയ ഫാൻ ആണെന്നും സുഖ വിശേഷങ്ങൾ ചോദിച്ചും ഒക്കെയാണ് അയാൾ മെസ്സേജ് അയക്കുന്നത്.

എന്നാൽ എല്ലാ മെസ്സേജുകളും താരം മറുപടി നൽകാറില്ല. സുഖവിവരങ്ങൾ ചോദിക്കുമ്പോൾ അതിന് മറുപടി നൽകും. പിന്നെയാണ് ആ വ്യക്തി സീമയെ കല്യാണം കഴിച്ചോട്ടെ എന്ന് ചോദിക്കുന്നത്.

വ്യക്തിയുടെ പ്രൊഫൈൽ പോയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതാണ്. അദ്ദേഹവും മുൻപ് കല്യാണം കഴിഞ്ഞതാണ്. കൂടെ ഒരാൾ ഉണ്ടായിട്ടാണോ മറ്റൊരാളോട് ഇങ്ങനെ ചോദിക്കുന്നത്, ആദ്യം കെട്ടിയ പെണ്ണിനെ നല്ല രീതിയിൽ നോക്കൂ, എന്നിട്ടാകാം അടുത്ത കല്യാണം. ഇതായിരുന്നു സീമ നൽകിയ മറുപടി. സീമയുടെ ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.

Leave a Reply
You May Also Like

തൃഷക്കെതിരെ എഐഎഡിഎംകെ നേതാവിന്റെ മോശംപരാമർശം, മാപ്പു പറഞ്ഞു നേതാവ്, വിവാദം പുകയുന്നു

നടി തൃഷയ്‌ക്കെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് എഐഎഡിഎംകെ നേതാവ് എ.വി.രാജു. തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും…

കോഴിക്ക് ഇല്ലാത്ത പരിഗണന പശുവിനും വേണ്ട. ഞാൻ എന്തും കഴിക്കും. തുറന്നടിച്ച് നിഖില വിമൽ.

ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുമ്പോൾ അതിൻറെ ഇളവ് പശുവിന് മാത്രം ലഭിക്കുന്നത് ശരിയല്ലെന്ന് നിഖില വിമൽ.

മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ മോഹൻലാലിന് നോട്ടീസ്

മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ ഇ.ഡി നോട്ടീസ് അയച്ചിരിക്കുകയാണ് നടൻ മോഹൻലാലിന് .…

അനുവാദം നൽകാൻ എൻ .എസ്‌ .മാധവനാര് ? ഹിഗ്വിറ്റയുടെ തലതൊട്ടപ്പനോ ?

ഹേമന്ത് ജി. നായർ സൂരജ് വെഞ്ഞാറമ്മൂടിനെയും ധ്യാൻ ശ്രീനിവാസനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയുന്ന ചിത്രമാണ് ‘ഹിഗ്വിറ്റ’…