മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മായ വിശ്വനാഥ്.മലയാളം മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുകാലത്ത് തിളങ്ങിനിന്നിരുന്ന താരമാണ് മായാവിശ്വനാഥ്. ഒരു സമയത്ത് മലയാള മിനിസ്ക്രീനിൽ നിന്നും ഒഴിവാക്കാൻ സാധിക്കാത്ത നടിയായിരുന്നു മായ.

മോഹൻലാലിനോടൊപ്പം തന്മാത്രയിലും പൃഥ്വിരാജിനൊപ്പം അനന്തഭദ്രത്തിലും ദിലീപിനൊപ്പം സദാനന്ദനെ സമയത്തിലും അഭിനയിച്ച് മലയാളികളുടെ മനസ്സ് കവർന്ന നടിയാണ് മായാവിശ്വനാഥ്. മലയാളികളുടെ മനസ്സിൽ ഇടം നേടാൻ വളരെ പെട്ടെന്ന് തന്നെ താരത്തിന് സാധിച്ചു. ഏഴു വർഷത്തോളമായി ബിഗ് സ്ക്രീനിൽ നിന്നും വിട്ടുനിൽക്കുന്ന താരം ആറാട്ട് എന്ന സിനിമയിലൂടെയാണ് താരം തിരിച്ചുവന്നത്. താരം അഭിനയം നിർത്തിയോ എന്ന ചോദ്യത്തിന് ആരാധകർക്ക് മറുപടിയും നൽകിയിരുന്നു.

26 വർഷമായി ഇൻഡസ്ട്രിയിൽ ഉള്ള താൻ അഭിനയം നിർത്തിയിട്ടില്ല എന്നാണ് മറുപടി നൽകിയത്. സോഷ്യൽ മീഡിയയിൽ അധികം സജീവമല്ലാത്ത താരം ഇ ഇടയ്ക്കാണ് ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് ഓപ്പൺ ആക്കിയത്. പിന്നെ അതിലൂടെ തൻ്റെ പുതിയ ഫോട്ടോസും വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലും താരത്തിനുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് താരത്തിൻ്റെ പുതിയ ഫോട്ടോ ആണ്.

കറുപ്പ് ഡ്രസ്സിൽ സുന്ദരിയായിട്ടാണ് താരം അവതരിച്ചിരിക്കുന്നത്.”എൻറെ ഇഷ്ട നിറം കറുപ്പാണ്”എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. താരത്തിൻ്റെ പുതിയ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

Leave a Reply
You May Also Like

എന്റെ നാട്ടിലെ സിനിമകൾ റിക്രിയേറ്റ് ചെയ്തു ‘പഠിക്കുന്ന’ പിള്ളേർ പോലും ഇതിലും നന്നായി ക്യാമറ പിടിക്കും

Riyas Pulikkal അനുരാഗ് എഞ്ചിനീയറിങ് വർക്ക്സ് സ്ട്രീമിങ് തുടങ്ങിയ സമയത്ത് അതിന്റെ സംവിധായകൻ കിരൺ ജോസിയോട്…

ഇസ്രായേൽ നിർമ്മിച്ച സമയത്ത് ഫലസ്തീനികൾ അനുഭവിച്ച അക്രമത്തിന്റെ കൃത്യമായ ചിത്രീകരണം

Sumil M “നെറ്റ്ഫ്ലിക്സിൽ റിലീസ് ആയ “ഫർഹ” എന്ന സിനിമ കണ്ടു,1948-ൽ ഇസ്രായേൽ നിർമ്മിച്ച സമയത്ത്…

ചലച്ചിത്രപ്രവർത്തകർക്കൊരു സന്തോഷവാർത്ത

ചലച്ചിത്രപ്രവർത്തകർക്കൊരു സന്തോഷവാർത്ത ചലച്ചിത്ര മേഖലയിലെ നിയമകാര്യങ്ങൾ കൈകാര്യം ചെയ്യാൻ മാത്രമായുള്ള ഒരു ഓൺലൈൻ പ്ലാറ്റ്ഫോം ‘യുവറോണർ…

ഹൊററും പ്രണയവും ഒപ്പം ഏറെ സസ്പെൻസും, ‘ഫീനിക്സ്’ ടീസർ

ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്.കെ.എൻ.നിർമ്മിച്ച് വിഷ്ണു ഭരതൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഫീനിക്സ് എന്ന…