ചുവപ്പ് പട്ടു സാരിയിൽ തിളങ്ങി മീനാക്ഷി. ഇത് മഞ്ജു തന്നെ എന്ന് ആരാധകർ.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
22 SHARES
261 VIEWS

മലയാളികളുടെ ജനപ്രിയ നടൻ ദിലീപിൻ്റെയും, മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യരുടെയും മകളാണ് മീനാക്ഷി. ഇതുവരെ ഒരു സിനിമയിലും അഭിനയിച്ചിട്ടിണ്ടെങ്കിലും ഈ താരപുത്രിക്ക് ആരാധകർ ഏറെയാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ എല്ലാ പുതിയ വിശേഷങ്ങളും, ഫോട്ടോസും വീഡിയോസും, ആരാധകർക്ക് മുമ്പിൽ പങ്കുവയ്ക്കാറുണ്ട്. ഈ അടുത്ത കാലത്താണ് താരപുത്രി ഇൻസ്റ്റഗ്രാം തുടങ്ങുന്നത്. എന്നാൽ ചുരുങ്ങിയ കാലയളവിൽ തന്നെ നിരവധി ഫോളോവേഴ്സ് ആയി മീനാക്ഷിക്ക്.

ഇപ്പോളിതാ ഏറ്റവുമൊടുവിൽ മീനാക്ഷി പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുന്നത്. ചുവപ്പു പട്ടുസാരിയിൽ അതിസുന്ദരിയായാണ് ഇത്തവണ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പുഞ്ചിരിച്ചു നിൽക്കുന്ന മീനാക്ഷിയുടെ അതിമനോഹര ചിത്രങ്ങളാണിത്. ചിത്രത്തിനു താഴെ നിരവധി ആരാധകരാണ് കമൻറുകളുമായി എത്തുന്നത്. എന്തൊരു അഴക് എന്നാണ് ആരാധകർ ഫോട്ടോ കണ്ടു മീനാക്ഷിയെ കുറിച്ച് പറയുന്നത്. ചില ആരാധകർ മീനാക്ഷി വളർന്നപ്പോൾ മഞ്ജുവിനെ പോലെ ഉണ്ടെന്നും പറയുന്നു.


നിലവിൽ ചെന്നൈയിൽ എംബിബിഎസിന് പഠിക്കുകയാണ് താരപുത്രി. അഭിനയത്തിലേക്ക് വരുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല എന്നും ആദ്യം പഠനം പൂർത്തിയാക്കുക എന്നതാണ് ലക്ഷ്യമെന്നും ദിലീപ് നേരത്തെ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഗോൾഡ് ഒരു ഗംഭീര സംവിധായകന്റെ… ഗംഭിര നടന്റെ… ഗംഭീര സിനിമയാണ്… “മലയാളത്തിലെ ഹോളിവുഡ് പടം” – കുറിപ്പ്

ശ്രീ സന്തോഷ് പണ്ഡിത്തിന് മലയാളത്തിലെ സൂപ്പർ സ്റ്റാർ ആകാനുള്ള കേപ്പബിളിറ്റി ഉണ്ട് എന്ന്