Entertainment
ഇങ്കി പിങ്കി പോങ്കി; മലയാളികളുടെ പ്രിയ താരം ഉടുത്ത സാരി ആരുടേതാണെന്ന് അറിയുമോ?
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മിയ
102 total views

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മിയ.ഒട്ടനവധി നിരവധി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കവർന്ന താരമാണ് മിയ. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് താരം.
വൈകാതെ താൻ സിനിമയിലേക്ക് തിരിച്ചെത്തുമെന്ന് നേരത്തെ താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് നടി. മിയയുടെ പുതിയ ചിത്രം പ്രൈസ് ഓഫ് പോലീസ് ആണ്. കലാഭവൻ ഷാജോൺ ആണ് നായകനായി എത്തുന്നത്.
കൊച്ചിയിൽ വെച്ച് ചിത്രത്തിൻറെ പൂജ നടന്നു. അമ്മ സംഘടനയുടെ ആസ്ഥാന മന്ദിരത്തിൽ വച്ച് നടന്ന ചടങ്ങിൽ സംവിധായകൻ ജോഷി തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ താരം ഇപ്പോൾ പങ്കുവെച്ച പുതിയ ഫോട്ടോ ആണ് വൈറലാകുന്നത്.
അമ്മായിയമ്മയുടെ വാർഡ്രോബിലെ സാരിയിൽ ആണ് താരം എത്തിയിരിക്കുന്നത്. വെള്ളയും പിങ്കും കലർന്ന സാരിയിൽ അതി സുന്ദരിയായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഭർത്താവ് അശ്വിൻ ഫിലിപ്പാണ് താരത്തിന് ചിത്രങ്ങൾ പകർത്തി കൊടുത്തിരിക്കുന്നത്. എന്തുതന്നെയായാലും താരത്തിൻ്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
103 total views, 1 views today