മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകൾ ആണ് മോഹൻലാലും മമ്മൂട്ടിയും. വ്യക്തിജീവിതത്തിലും ഇരുവരും നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ്. എന്നാലും ചിലർ പറയുന്നതാണ് ഇവർ തമ്മിൽ മത്സരം നിലനിൽക്കുന്നുണ്ടെന്ന്. തുടക്കകാലം മുതലേ ഉള്ള ഗോസിപ്പുകൾ ആയിരുന്നു ഇത്. ഇപ്പോഴും ഇത് സജീവമാണ്.

ഇപ്പോഴിതാ ഒരു ആരാധകൻ ചോദിച്ച അത്തരത്തിലുള്ള ഒരു ചോദ്യത്തിന് മോഹൻലാൽ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മഴവിൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഈ സംഭവം അരങ്ങേറിയത്.”മമ്മൂട്ടിയോട് എപ്പോഴെങ്കിലും ആരാധനയോ അസൂയയോ തോന്നിയിട്ടുണ്ടോ?”ഇതായിരുന്നു ആരാധന ചോദിച്ച ചോദ്യം. ഇതിന് മോഹൻലാൽ നൽകിയ മറുപടി വായിക്കാം.


“മമ്മൂട്ടി വളരെ സക്‌സസ്ഫുള്‍ ആയ ഒരു ആക്ടര്‍ ആണ്. ഞാനും അദ്ദേഹവുമായി ഏതാണ്ട് അന്‍പത്തി അഞ്ചോളം സിനിമകള്‍ ഒരുമിച്ച് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരുപാട് സിനിമകള്‍ കണ്ടപ്പോള്‍ ആരാധന തോന്നിയിട്ടുണ്ട്. പിന്നെ അസൂയ തോന്നേണ്ട കാര്യമില്ല , കാരണം അദ്ദേഹത്തിന്റെ റോള്‍ എനിക്ക് കിട്ടണം അല്ലെങ്കില്‍ അദ്ദേഹം ചെയ്യുന്നത് പോലെ എനിക്ക് ചെയ്യണം എന്നൊക്കെ തോന്നുമ്പോഴാണ് അസൂയ ഉണ്ടാവുന്നത്.മമ്മൂട്ടിയും ഞാനും വ്യത്യസ്തമായ രണ്ട് വ്യക്തിത്വങ്ങളാണെന്നും അതിന്റേതായ വ്യത്യാസങ്ങള്‍ ഞങ്ങള്‍ ഇരുവരുടെയും സ്വഭാവത്തില്‍ ഉണ്ട്, അത് മനസിലാക്കി ഇഷ്ടപ്പെടാന്‍ സാധിച്ചാല്‍ മാത്രമേ നല്ല ഒരു ഫ്രണ്ടായി കാണാന്‍ സാധിക്കുകയുള്ളൂവെന്നും.”- മോഹന്‍ലാല്‍ പറഞ്ഞു.

Leave a Reply
You May Also Like

നിങ്ങളുടെ കണ്ണിന്റെ കുഴപ്പം ആണ്, വയറിലേക്ക് തുറിച്ച് നോക്കുന്നത് കൊണ്ടാണ് മിസ്റ്റർ വട കാണുന്നത്

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് ഹെലൻ ഓഫ് സ്പാർട്ട എന്ന പേരിൽ അറിയപ്പെടുന്ന ധന്യ എസ് രാജേഷ്

കാണാതായ തന്റെ മകളെക്കുറിച്ച് അയാൾ കേട്ടറിഞ്ഞ കാര്യങ്ങൾ എന്തൊക്കെയാണ് ?

The World of Kanako(2014) Country :Japan  Genre :Mystery, Crime, Thriller Raghu Balan…

സ്‌നേഹിക്കപെടുന്നവന്റെ വേദന…

അമ്പ് കൊള്ളാത്തവരില്ല ഗുരുക്കളില്‍ എന്നാണല്ലോ പറയപ്പെടുന്നത്.. ചതി പറ്റാത്തവരില്ല സ്‌നേഹിക്കുന്നവരില്‍ എന്നും വേണമെങ്കില്‍ പറയാം, വേണമെങ്കില്‍ എന്നല്ല തീര്‍ച്ചയായും പറയാം. സ്‌നേഹത്തിന്റെ ശക്തി നിശ്ചയിക്കുന്നത് സ്‌നേഹിക്കുന്നവരാണ് സ്‌നേഹിക്കപ്പെടുന്നവരല്ല. സ്‌നേഹിക്കുന്നവര്‍ രണ്ടും കല്പിച്ചല്ല, ഒന്നും കല്പിക്കാതെ അങ്ങ് സ്‌നേഹിക്കുകയാണ്. സ്‌നേഹിക്കാന്‍ മാത്രമായുള്ള സ്‌നേഹം. അത് മഹത്താണ്, നിര്‍മലമാണ്,ദൈവികമാണ്…… ഒക്കെ സര്‍ .. അതൊക്കെ സ്‌നേഹിക്കുന്നവന്, സ്‌നേഹിക്കപ്പെടുന്നവനോ? ആ …..

സവാക്ക് അല്‍ ബേത്ത്!

ഇരുണ്ട ജയില്‍ മുറിയില്‍ ഭിത്തിക്കഭിമുഖമായി മുഖം മുട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ചു വച്ച് അയാള്‍…. “ബാബൂ…….” ആഗതന്റെ വിളി അറിയാതെ ആര്‍ദ്രമായി.