Entertainment
പ്രിയ നടൻ്റെ ജന്മദിനത്തിൽ അവയവദാന സമ്മതപത്രം നൽകാനൊരുങ്ങി ആരാധകർ.
മലയാള സിനിമയുടെ നടന വിസ്മയം മോഹൻലാൽ ഇന്ന് അറുപത്തിരണ്ടാം പിറന്നാൾ ആഘോഷിക്കുകയാണ്
63 total views

മലയാള സിനിമയുടെ നടന വിസ്മയം മോഹൻലാൽ ഇന്ന് അറുപത്തിരണ്ടാം പിറന്നാൾ ആഘോഷിക്കുകയാണ്. മലയാള സിനിമാ ലോകവും ആരാധകരും ഇന്ന് നടന് ആശംസകളുമായി എത്തിയിരിക്കുകയാണ്. ഖത്തറിലുള്ള മോഹൻലാൽ ഇന്ന് മുംബൈയിൽ എത്തും. ആരാധകർക്കും സുഹൃത്തുക്കൾക്കുമൊപ്പം കേക്ക് മുറിച്ചുള്ള ആഘോഷം മുംബൈയിൽ വച്ച് നടക്കും.
ഇഷ്ട നടൻറെ ജന്മദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാരിൻറെ മൃതസഞ്ജീവനി പദ്ധതിയുമായി സഹകരിച്ച് സംസ്ഥാനമൊട്ടാകെ അവയവദാന സമ്മതപത്രം നൽകാൻ ഒരുങ്ങിയിരിക്കുകയാണ് മോഹൻലാലിൻറെ ഫാൻസ് അസോസിയേഷൻ. ഫാൻസ് അസോസിയേഷൻ്റെ വിവിധ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മഹിളാ മന്ദിരങ്ങളിലും അനാഥാലയങ്ങളിലും പിറന്നാൾ സദ്യയും ഒരുക്കും.
തിരുവനന്തപുരത്ത് വൈകിട്ട് മൂന്നിന് ട്രാൻസ്പോർട്ട് എംപ്ലോയീസ് ഹാളിൽ വച്ച് നടക്കുന്ന ആഘോഷ പരിപാടി മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഭക്ഷ്യ കിറ്റ് വിതരണവും നൂറ് വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും നടക്കും.
64 total views, 1 views today