controversy
നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ നൽകി അന്വേഷണസംഘം.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ഹൈക്കോടതിയിൽ കൂടുതൽ തെളിവുകൾ നൽകി അന്വേഷണസംഘം.
109 total views

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ഹൈക്കോടതിയിൽ കൂടുതൽ തെളിവുകൾ നൽകി അന്വേഷണസംഘം. ദിലീപ് സിസ്റ്റർ സുനിക്ക് പണം കൈമാറി എന്നത് ക്രൈംബ്രാഞ്ച് കണ്ടെത്തി. 2015 നവംബർ ഒന്നിന് പൾസർ സുനിക്ക് ദിലീപ് ഒരു ലക്ഷം രൂപ കൈമാറിയതിൻറെ തെളിവ് ലഭിച്ചെന്ന് ഹൈക്കോടതിയെ അറിയിച്ചു. ഫോറൻസിക് ലാബിൽ നിന്നുള്ള റിപ്പോർട്ടുകൾ കിട്ടാൻ ഉണ്ടെന്നും ഇതുവരെ ലഭിച്ച വിവരങ്ങളുടെ 25 ശതമാനത്തിന് പരിശോധന പൂർത്തിയായിട്ടില്ലെന്നും തുടരന്വേഷണത്തിന് മൂന്നു മാസം സമയം വേണമെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. വിചാരണ കോടതിയിൽ ഉള്ള മെമ്മറി കാർഡിൽ ഹാഷ് വാ വന്ന മാറ്റം വന്നത് എങ്ങനെ ആണെന്ന് കണ്ടെത്തണമെന്നതും, ഫോറൻസിക് പരിശോധനയ്ക്ക് അയക്കണമെന്നതുമായ ആവശ്യം കോടതി നിഷേധിച്ചിരുന്നു. ഇതിനെതിരെ തുടർ നടപടികൾ എടുക്കാൻ ആലോചിക്കുന്നുണ്ടെന്നും അതിനായി സമയം വേണമെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ ആവശ്യപ്പെടും
110 total views, 1 views today