മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മുകേഷ്. സിനിമയിലും രാഷ്ട്രീയത്തിലും സജീവമാണ് താരം. എന്നാൽ ഇപ്പോൾ കുറച്ചുകാലമായി സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ്. എല്ലാ മലയാളികളുടെ മനസ്സിൽ മുകേഷ് ചെയ്ത ഏതെങ്കിലും ഒരു കഥാപാത്രം എന്നും ഓർമയിൽ ഉണ്ടാകും.

കാരണം അത്രക്കും പൂർണതയോട് കൂടെയാണ് താരം കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുക. ഇപ്പോഴിതാ തൻറെ ഒരു സിനിമ ഷൂട്ടിങ്ങിനിടെയുണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് മുകേഷ്. മുത്താരംകുന്ന് പി ഒ എന്ന സിനിമയിൽ അഭിനയിച്ചപ്പോഴാണ് താരത്തിന് ഈ അനുഭവം ഉണ്ടായത്.മുത്താരംകുന്ന് പിഓ എന്ന സിനിമയുടെ ഷൂട്ടിംഗ് മേലില എന്ന സ്ഥലത്താണ് നടക്കുന്നത്. മേലിലയില്‍ ആരോ പറഞ്ഞു മമ്മൂട്ടി ഈ സിനിമയിലുണ്ട്, ഏത് ദിവസവും ഇവിടെ വരും എന്നൊക്കെ പ്രചരിച്ചു. ഒരു 15 ദിവസം ആയപ്പോഴേക്കും മേലിലക്കാര്‍ക്കും കൊട്ടാരക്കാര്‍ക്കും എന്നെ കണ്ട് മടുത്തു.

ചിലര്‍ വന്ന് ചോദിച്ചു മമ്മൂക്ക എന്ന് വരും എന്ന്, ഞാൻ പറഞ്ഞു മമ്മൂക്ക ഈ പടത്തില്‍ ഇല്ല. ഏയ് അത് ഞങ്ങള് ഇവിടെ കൂടി നില്‍ക്കുന്നത് ഒഴിവാക്കാനല്ലേ എന്ന്. ഇനി മമ്മൂക്ക വന്നില്ലെങ്കില്‍ എനിക്ക് അടി കൊള്ളും എന്ന സ്ഥിതി വരെയായി. അവിടെ നടന്ന ഒരു ഫൈറ്റ് സീനില്‍ തന്റെ കാലൊന്ന് മുറിഞ്ഞു. കൊട്ടാരക്കരയുള്ള ഒരു ചെറിയ ക്ലിനിക്കില്‍ പോയി. അവിടെ ഡോക്ടര്‍ ഒന്നുമില്ല, രണ്ടു നഴ്സുമാര്‍ മാത്രമേയുള്ളു.ഞാൻ പറഞ്ഞ് ഡോക്ടര്‍ വേണ്ട, ഈ മുറിവ് നിങ്ങള്‍ ഒന്ന് വച്ചു കെട്ടിയാ മതി. രണ്ട് നഴ്സുമാര്‍ക്കും സന്തോഷമായി. ഷൂട്ടിംഗ് നടക്കുന്നുണ്ടെന്ന് അറിഞ്ഞു. ഞങ്ങള് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ഞങ്ങള്‍ എല്ലാ ദിവസവും പ്രാര്‍ത്ഥിക്കും,ദൈവമേ കൊട്ടാരക്കര വഴി പോകുന്ന നടന്‍മാര്‍ക്കും നടിമാര്‍ക്കും ആക്സിഡന്റ് പറ്റി നമ്മുടെ ക്ലിനിക്കിലേക്ക് കൊണ്ടു വരണേ എന്ന്. ഇങ്ങനൊരു പ്രാര്‍ത്ഥന ലോകത്ത് എങ്ങും നടന്നു കാണില്ല.”- മുകേഷ് പറഞ്ഞു.

Leave a Reply
You May Also Like

‘ഗുരു’ മാനവരാശിക്ക് നൽകിയ മഹത്തായ വെളിപാടിന് 25 വയസ്

25 years of Guru Megha Pradeep ഗുരു എന്നപടം സമയത്തേക്കാൾ വളരെ മുന്നിൽ സഞ്ചരിച്ച…

നാഗ ചൈതന്യയുമായുള്ള ചുംബന രംഗത്തെ കുറിച്ച് ദക്ഷ, നാഗചൈതന്യ സോറി പറഞ്ഞതിനെ കുറിച്ചും താരം

മാസ് മഹാരാജ് രവി തേജ നായകനായ രാവണാസുരൻ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. ഇനി ഏതാനും മണിക്കൂറുകൾ മാത്രം.…

ഒരു യമുനാനദിയുടെ ഓളങ്ങൾ

ഒരു യമുനാനദിയുടെ ഓളങ്ങൾ ഗിരീഷ് വർമ്മ ബാലുശ്ശേരി പാട്ടുകളിലൂടെയും അവ സൃഷ്ടിച്ചവരിലൂടെയും കുറേയേറെ യാത്രകൾ നടത്തി.…

വ്യത്യസ്ത ഗെറ്റപ്പുകളിൽ കമൽ ഹാസൻ , കമൽ ഹാസൻ നായകനായി ശങ്കർ സംവിധാനം ചെയ്യുന്ന ‘ഇന്ത്യൻ 2’ ട്രെയിലർ റിലീസായി

സേനാപതി ഈസ് ബാക്ക് ഇൻ സ്റ്റൈൽ എന്ന ക്യാപ്ഷനോടെയാണ് ലൈക്ക പ്രൊഡക്ഷൻസ് ട്രെയിലർ പങ്കുവെച്ചിരിക്കുന്നത്. രണ്ടര മിനിറ്റ് ദൈർഘ്യമുള്ളതാണ് ട്രെയിലർ.